Top
18
Monday, December 2017
About UsE-Paper

ദേശീയ സ്കൂള്‍ മീറ്റ്: കേരളം പരിശീലനം തുടങ്ങി

Friday Dec 8, 2017
വെബ് ഡെസ്‌ക്‌


കോഴിക്കോട് > ഹരിയാനയിലെ റോത്തക്കില്‍ 18 മുതല്‍ 22 വരെ നടക്കുന്ന ദേശീയ സ്കൂള്‍ (സീനിയര്‍, അണ്ടര്‍ 19) അത്ലറ്റിക്സിനുള്ള കേരള ടീം പരിശീലനം തുടങ്ങി.  ടീമില്‍ 37 ആണ്‍കുട്ടികളും 36 പെണ്‍കുട്ടികളുമാണുള്ളത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് പരിശീലന ക്യാമ്പ്. 

  ഒരാഴ്ചത്തെ ക്യാമ്പിലേക്ക് 20 അത്ലീറ്റുകള്‍ എത്തി. ബാക്കിയുള്ളവര്‍ രണ്ടുദിവസത്തിനുള്ളില്‍ ടീമിനൊപ്പം ചേരും. റിലേയിലാണ് കാര്യമായി ശ്രദ്ധിക്കുന്നതെന്ന് സംഘത്തലവനായ ജോസ് ജോണ്‍ പറഞ്ഞു.  ടീം ബുധനാഴ്ച പുറപ്പെടും. നിലവിലെ ചാമ്പ്യന്‍മാരാണ് കേരളം.

   റോത്തക്കിലെ രാജീവ് ഗാന്ധി സ്പോര്‍ട്സ് കോംപ്ളക്സിലാണ് ടീമിന്റെ താമസവും മത്സരവും. 2012ല്‍ പണികഴിപ്പിച്ച സ്റ്റേഡിയത്തിലെ സൌകര്യങ്ങള്‍ രാജ്യാന്തര നിലവാരത്തിലുള്ളതാണ്. പരിശീലനത്തിനും മത്സരങ്ങള്‍ക്കുമായി രണ്ട് സിന്തറ്റിക് ട്രാക്കുകളാണ് ഒരുക്കിയിട്ടുള്ളത്.

Categories