16 November Friday

ഭാംബ്രിയും ശരണും പിന്മാറി

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018


ന്യൂഡൽഹി
ഇന്ത്യയുടെ മുൻനിര സിംഗിൾസ് താരങ്ങളായ യുകി ഭാംബ്രിയും ദിവിജ് ശരണും സെർബിയക്കെതിരായ ഡേവിസ് കപ്പ് ടെന്നീസ് ലോകഗ്രൂപ്പ് പ്ലേ ഓഫിൽനിന്ന് പിന്മാറി. പരിക്കുമൂലമാണ് പിന്മാറ്റം. അതേസമയം, റിസർവ് താരമാകാൻ സുമിത് നഗൽ വിസമ്മതിച്ചു. ഇതിനെത്തുടർന്ന് പൂണെയിൽനിന്നുള്ള അർജുൻ കാധേയെ ടീമിൽ ഉൾപ്പെടുത്തി.

യുഎസ് ഓപ്പണിനിടെ കാൽമുട്ടിന് പരിക്കേറ്റതാണ് ഭാംബ്രിക്ക് തിരിച്ചടിയായത്. റോഹൻ ബൊപ്പണ്ണയ്ക്കൊപ്പം ഏഷ്യൻ ഗെയിംസ് സ്വർണംനേടിയ ശരണിന് തോളിനാണ് പരിക്ക്. ഭാംബ്രിക്കു പകരം സാകേത് മൈനേനിയെയും ശരണിനു പകരം ശ്രീരാം ബാലാജിയെയും ടീമിലെടുത്തിട്ടുണ്ട്.
പോളണ്ടിൽ നടക്കുന്ന ചലഞ്ചർ ടൂർണമെന്റിൽ കളിക്കാനാണ് നഗലിന് താൽപര്യമെന്നും അതുകൊണ്ടാണ് ടീമിൽ ചേരാൻ തയ്യാറാകാത്തതെന്നും അഖിലേന്ത്യ ടെന്നീസ് അസോസിയേഷൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ എസ് പി മിശ്ര പറഞ്ഞു.
14 മുതൽ 16വരെ സെർബിയയിലെ ക്രാൽജേവോയിലാണ് ടൂർണമെന്റ്.


പ്രധാന വാർത്തകൾ
Top