Top
18
Monday, December 2017
About UsE-Paper

യോഗ്യത നേടാന്‍ ലിവര്‍പൂള്‍

Wednesday Dec 6, 2017
വെബ് ഡെസ്‌ക്‌


ലണ്ടന്‍ > ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത ഉറപ്പിക്കാന്‍ ലിവര്‍പൂള്‍ ഇന്ന് സ്പോര്‍ടക് മോസ്ക്വയ്ക്കെതിരെ. ഗ്രൂപ്പ് ഇയില്‍ സമനില മതിയാകും ലിവര്‍പൂളിന്. ഒമ്പതു പോയിന്റാണ് ലിവര്‍പൂളിന്. എട്ട് പോയിന്റുള്ള സെവിയ്യക്ക് അവസാന മത്സരത്തില്‍ എന്‍ കെ മാരിബറാണ് എതിരാളികള്‍. ആറു പോയിന്റുള്ള സ്പാര്‍ടക്കിനും സാധ്യതയുണ്ട്. ലിവര്‍പൂളിനെതിരെ ജയിക്കുകയും സെവിയ്യ മാരിബറിനോട് സമനില പിടിക്കുകയും ചെയ്താല്‍ സ്പാര്‍ട്ടക്കിന് മുന്നേറാം.

മികച്ച ഗോള്‍വ്യത്യാസമുള്ള ലിവര്‍പൂളിന് ജയിച്ചാല്‍ ഒന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടക്കാം. കഴിഞ്ഞ മത്സരത്തില്‍ സെവിയ്യയോട് അപ്രതീക്ഷിത സമനിലയില്‍ കുരുങ്ങിയതാണ് ലിവര്‍പൂളിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശം വൈകിപ്പിച്ചത്. മൂന്നു ഗോളിന് മുന്നിട്ടുനിന്നശേഷം സമനില വഴങ്ങുകയായിരുന്നു.

ഗ്രൂപ്പ് എഫില്‍ നാപോളി, ഷക്താര്‍ ഡൊണെസ്തക് ടീമുകള്‍ക്കും നിര്‍ണായക പോരാട്ടമാണ്. ഗ്രൂപ്പില്‍ കളിച്ച എല്ലാ മത്സരവും ജയിച്ച മാഞ്ചസ്റ്റര്‍ ഒന്നാം സ്ഥാനക്കാരായി മുന്നേറി. ഷക്താറിന് ഒമ്പതും നാപോളിക്ക് ആറും പോയിന്റായി. ഷക്താര്‍ ഇന്ന് സിറ്റിയെ നേരിടും. നാപോളി ഫെയ്നൂര്‍ദിനെയും. സിറ്റിയോട് തോല്‍ക്കാതിരുന്നാല്‍ ഷക്താറിന് കടക്കാം. നാപോളിക്ക് ഫെയ്നൂര്‍ദിനെ തോല്‍പ്പിക്കണം. ഷക്താര്‍ സിറ്റിയോട് തോല്‍ക്കുകയും വേണം.

ഗ്രൂപ്പ് എച്ചില്‍ റയല്‍ മാഡ്രിഡും ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഇന്ന് ഏറ്റുമുട്ടും. രണ്ടാം സ്ഥാനക്കാരായി റയല്‍ ഇതിനകം പ്രീക്വാര്‍ട്ടറിലെത്തി. ഡോര്‍ട്ട്മുണ്ട്് പുറത്തായി. ടോട്ടനം ഹോട്സ്പറാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. ടോട്ടനം ഇന്ന് അപോയെല്‍ എഫ്സിയെ നേരിടും.

Categories