15 November Thursday

കൊമ്പനി ഉണ്ട്ബെന്റെകെ ഇല്ല

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

വിൻസെന്റ് കൊമ്പനി / ക്രിസ്റ്റ്യൻ ബെന്റെകെ


ബ്രസൽസ്
പരിക്കിലാണെങ്കിലും വിൻസെന്റ് കൊമ്പനിയെ ഉൾപ്പെടുത്തി ബൽജിയം ലോകകപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിന്റെ സ്ട്രൈക്കർ ക്രിസ്റ്റ്യൻ ബെന്റെകെയെ പരിശീലകൻ റോബർട്ടോ മാർടിനസ് ഒഴിവാക്കി.

ബെന്റെകെയെ ഒഴിവാക്കിയത് വേദനിപ്പിക്കുന്ന തീരുമാനമാണെന്ന് പിന്നീട് മാർടിനസ് പറഞ്ഞു. കൊമ്പനി ടീമിന് അനിവാര്യമാണെന്നും അതുകൊണ്ടാണ് ഉൾപ്പെടുത്തിയതെന്നും മാർടിനസ് പറഞ്ഞു. 'യഥാർഥ നായകനാണ് കൊമ്പനി. കൊമ്പനിയുടെ നേതൃത്വം ടീമിന് അത്യാവശ്യമാണ്'‐ മാർടിനസ് പറഞ്ഞു.

മുപ്പത്തിരണ്ടുകാരനായ കൊമ്പനി കഴിഞ്ഞ അഞ്ച് സീസണിലും പരിക്കിന്റെ പിടിയിലായിരുന്നു. കഴിഞ്ഞ ജനുവരിമുതൽ പരിക്കില്ലാതെ മാഞ്ചസ്റർ സിറ്റിയിൽ കളിച്ചു. കഴിഞ്ഞദിവസം പോർച്ചുഗലുമായി നടന്ന സൗഹൃദമത്സരത്തിൽ ഈ ഉറച്ച പ്രതിരോധക്കാരന് പരിക്കേറ്റു. 18ന് പാനമയോടാണ് ബൽജിയത്തിന്റെ ആദ്യകളി. അതിന് തൊട്ടുമുമ്പുവരെ  കൊമ്പനിയെ നിരീക്ഷിക്കും. അതിനുശേഷമാകും അവസാന തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ 28 അംഗ ടീമിനെ ബൽജിയം പ്രഖ്യാപിച്ചിരുന്നു. ബെന്റെകെക്ക് പകരം സ്ട്രൈക്കർമാരായി റൊമേലു ലുകാകുവും മിച്ചി ബത്ഷുവായിയും ഉണ്ടാകും. റയൽ സൊസിദാദിന്റെ അഡ്നൻ ജനുസജിനെയും നിലനിർത്തി. ജനുസജിൽ മാർടിനസിന് പ്രതീക്ഷകളുണ്ട്.

ടീം: ഗോൾകീപ്പർമാർ‐ കോയെൻ കാസ്റ്റീൽസ് (വൂൾഫ്സ്ബർഗ്), തിബൗ കുർട്ടോ (ചെൽസി), സിമോൺ മിഗ്നോലെറ്റ് (ലിവർപൂൾ).പ്രതിരോധം‐ ടോബി അൽഡെർവെയ്റെൽദ് (ടോട്ടനം), ഡെറിക് ബൊയാട്ട (സെൽട്ടിക്), വിൻസെന്റ് കൊമ്പനി (മാഞ്ചസ്റ്റർ സിറ്റി), തോമസ് മ്യൂനീർ (പിഎസ്ജി), തോമസ് വെർമെയ്ലൻ (ബാഴ്സലോണ), യാൻ വെർട്ടോഗെൻ (ടോട്ടനം).മധ്യനിര‐ യാനിക്് കരാസ്ക്കോ( ഡാലിയൻ യിഫാങ്), കെവിൻ ദ ബ്രയ്ൻ (മാഞ്ചസ്റ്റർ സിറ്റി), മൗസ ഡെംബെലെ (ടോട്ടനം), ലിയാണ്ടർ ഡെൻന്റോങ്കർ (അന്റർലെക്ട്), മൗറെയ്ൻ ഫെല്ലെയ്നി (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഏഡൻ ഹസാർഡ് (ചെൽസി), തോർഗൻ ഹസാർഡ് (ബൊറൂസിയ മോൻചെൻഗ്ലാദ്ബാ), അഡ്നൻ ജനുസജ് (റയൽ സൊസിദാദ്), ഡ്രൈസ് മെർടെൻസ് (നാപോളി), യൂറി ടെൽമാൻസ് (മൊനാകോ), അക്സെൽ വിറ്റ്സെൽ (തിയാൻജിൻ ക്വാൻജിയാൻ). മുന്നേറ്റം‐ മിച്ചി ബത്ഷുവായി (ചെൽസി), നാസെർ ചാഡ്ലി (വെസ്റ്റ് ബ്രോം), റൊമേലു ലുകാകു (മാഞ്ചസ്റ്റർ യുണൈറ്റഡ്).

പ്രധാന വാർത്തകൾ
Top