23 September Sunday

സെറീന പിന്മാറി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

പാരീസ്‌ 
ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസിൽനിന്ന്‌ സെറീന വില്യംസ്‌ പിന്മാറി. പരിക്കാണ്‌ കാരണം. പ്രീ ക്വാർട്ടറിൽ മരിയ ഷരപോവയുമായുള്ള മത്സരത്തിന്‌ മുമ്പാണ്‌ പിന്മാറ്റം.   മൂന്നാം റൗണ്ടിൽ ജൂലിയ റോജേഴ്‌സുമായുള്ള കളിക്കിടെയാണ്‌ സെറീനയ്‌ക്ക്‌ പരിക്കേറ്റത്‌.  ഇേതാടെ  ഷരപോവ ക്വാർട്ടറിേലക്ക്‌ മുന്നേറി. സിമോണ ഹാലെപ്പും ക്വാർട്ടറിലെത്തി.

പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ തകർപ്പൻ പ്രകടനത്തോടെ ക്വാർട്ടറിലെത്തി. പ്രീ ക്വാർട്ടറിൽ ജർമനിയുടെ മാർട്ടററിനെ തോൽപ്പിച്ചു (6‐3, 6‐2, 7‐6). അർ    ജന്റീനയുടെ സ്‌ട്രോസ്‌മാനാണ്‌ ക്വാർട്ടറിൽ നദാലിന്റെ എതിരാളി. മുൻ ചാന്പ്യൻ നൊവാക്‌ യൊകോവിച്ചും ക്വാർട്ടറിലേക്ക്‌ മുന്നേറി. ഇറ്റലിയുടെ സെചിനാറ്റോയാണ്‌ ക്വാർട്ടറിലെ എതിരാളി.

പ്രധാന വാർത്തകൾ
Top