26 September Wednesday

യൂത്ത് മീറ്റ് മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018



തിരുവനന്തപുരം
ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ 5, 6 തീയതികളിൽ നടത്താനിരുന്ന ഡോ. ടോണി ഡാനിയൽ കേരള സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പും ഒളിമ്പ്യൻ സുരേഷ്ബാബു മെമ്മോറിയൽ കേരള സ്റ്റേറ്റ് യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പും  12, 13 തീയതികളിലേക്ക് മാറ്റി. വേദിയിൽ മാറ്റമില്ല.

സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസൻ മീറ്റ് ഉദ്ഘാടനംചെയ്യും. സമാപനസമ്മേളനത്തിൽ സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയൻകുമാർ മുഖ്യാതിഥിയാകും. നിപാ വൈറസ്ബാധയുടെ പശ്ചാത്തലത്തിലാണ് മീറ്റ് തീയതി മാറ്റിയത്.
 

പ്രധാന വാർത്തകൾ
Top