26 September Wednesday

സ്ക്വാഷിൽ മലയാളി മധുരമുള്ള വെള്ളി

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018


ജക്കാർത്ത
തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസിലും സ്ക്വാഷിൽ വനിതാ ടീമിനത്തിൽ ഇന്ത്യയ്ക്ക് വെള്ളി. ഫൈനലിൽ ഇന്ത്യയെ വീഴ്ത്തി ഹോങ്കോങ്ങ് സ്വർണം നേടി (2‐0). മലയാളി താരമായ സുനയന കുരുവിളയും ജോഷ്ന ചിന്നപ്പയും പരാജയപ്പെട്ടു. സ്ക്വാഷിൽ ഇത്തവണ ഇന്ത്യയ്ക്ക് ലഭിക്കുന്ന അഞ്ചാം മെഡലാണിത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സുനയന പരാജയപ്പെടുത്തിയ സെ ലോക്ക് ഹോയോട് ഫൈനലിൽ സുനയന തോറ്റു (8‐11, 6‐11, 12‐10, 3‐11). ജോഷ്നയെ ആനി ഔ തോൽപ്പിച്ചു (3‐11, 9‐11, 5‐11).

സ്ക്വാഷിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഇത്. നേരത്തെ വ്യക്തിഗത ഇനങ്ങളിൽ മൂന്നും പുരുഷ ടീമിനത്തിൽ ഒന്നും വെങ്കലം നേടിയിരുന്നു. പരിശീലകനില്ലാതെയാണ് ഇന്ത്യൻ വനിതാ ടീം മത്സരിച്ചത്.

സ്ക്വാഷിലെ മെഡൽനേട്ടത്തിൽ മലയാളി താരങ്ങളുടെ സാന്നിധ്യമുണ്ട്. ചെന്നൈയിൽ താമസിക്കുന്ന സഞ്ജീവിന്റെയും സൂസൻ പള്ളിക്കലിന്റെയും മകളാണ് വെള്ളി നേടിയ ടീമിലംഗമായ ദീപിക പള്ളിക്കൽ, സൂസൻ തിരുവല്ല നിരണം സ്വദേശിയാണ്. വനിതാ ക്രിക്കറ്റിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട് സൂസൻ. സൂസന്റെ സഹോദരൻ രഞ്ജിത്ത് കുരുവിളയുടെ മകളാണ് സുനയന. ദീപികയുടെ നേട്ടങ്ങളിൽ ആകൃഷ്ടയായാണ് സുനയന സ്ക്വാഷ് കോർട്ടിൽ എത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കാണ് ദീപികയുടെ ഭർത്താവ്. ചെന്നൈ എംഒപി കോളേജ് വിദ്യാർഥിനിയാണ് സുനയന.


പ്രധാന വാർത്തകൾ
Top