19 November Monday

പോര, പിന്നിലാണ്‌ ഓസ്‌ട്രേലിയ

വെബ് ഡെസ്‌ക്‌Updated: Saturday Jun 2, 2018

ലോകകപ്പ് യോഗ്യത: അഞ്ചുതവണ
മികച്ച പ്രകടനം: 2006ൽ പ്രീ ക്വാർട്ടർ
2014 ലോകകപ്പ്: ഗ്രൂപ്പ്ഘട്ടം
യോഗ്യതാ റൗണ്ട് പ്രകടനം: പ്ലേ ഓഫിൽ ഹോണ്ടുറാസിനെ മറികടന്നു
മത്സരക്രമം: ഫ്രാൻസ് (16), ഡെൻമാർക്ക് (21), പെറു (26)
പരിശീലകൻ: ബെർട്ട് വാൻ മാർവിക്
ക്യാപ്റ്റൻ: മിലെ ജെദിനാക്
പ്രധാന കളിക്കാർ: ആരോൺ മൂയ്, മാത്യു ലെകിക്ക്, മാറ്റ് റ്യാൻ, ടിം കാഹിൽ.
പ്രതീക്ഷിക്കുന്ന ടീം ഘടന (4‐2‐3‐1): മാറ്റ് റ്യാൻ, അസീസ് ബെഹിച്ച്, ട്രെന്റ് സായ്സ്ബറി, ബെയ്ലി റൈറ്റ്, മിലോസ് ദെജെനെക്, ആരോൺ മൂയ്, മിലെ ജെദിനക്, റോബി ക്രൂസ്, ടോമി റോജിക്, മാത്യു ലെക്കി, ടിം കാഹിൽ.


 സാധ്യതകളിൽ ഏറെ പിന്നിൽനിൽക്കുന്ന ടീമാണ് ഓസ്ട്രേലിയ. ഗ്രൂപ്പ്ഘട്ടം കടക്കാൻ സാധ്യത കുറവാണ്. നിലവിലുള്ള സംഘത്തിൽ ചില കളിക്കാർ മാത്രമേ മികച്ചതുള്ളൂ. ഒത്തൊരുമയില്ലാത്ത സംഘമാണ്. പ്രതിരോധമാണ് ദൗർബല്യം. മുന്നേറ്റനിരയിൽ മികച്ച കളിക്കാരുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ആദ്യറൗണ്ടിലെ മുഴുവൻ മത്സരവും തോറ്റാണ് ഓസ്ട്രേലിയ മടങ്ങിയത്.

ഇക്കുറി യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനമായിരുന്നില്ല ഓസ്േട്രലയേയുടേത്. ഏഷ്യൻ യോഗ്യതാ റൗണ്ടിൽ സൗദി അറേബ്യക്ക് പിന്നിലായിരുന്നു. തുടർന്ന് സിറിയയുമായി ഏഷ്യൻ പ്ലേ ഓഫ് കളിക്കേണ്ടിവന്നു. ഇരുപാദ മത്സരങ്ങളിൽ നേരിയ ജയവുമായി ഏഷ്യ‐കോൺകാകാഫ് പ്ലേ ഓഫിൽ ഹോണ്ടുറാസിനെ നേരിട്ടു. ഹോണ്ടുറാസിനെ തോൽപ്പിച്ചാണ് ലോകകപ്പിനെത്തിയത്. ഇതിനുപിന്നാലെ കോച്ച് ഏഞ്ചെ പൊസ്റ്റേകോഗ്ലു രാജിവച്ചു. മാർവിക്കിന്റെ കീഴിൽ ആദ്യ സൗഹൃദമത്സരത്തിൽ നോർവെയോട്  തോൽവി ഏറ്റുവാങ്ങി. ചെക് റിപ്പബ്ലിക്കിനെതിരായ തകർപ്പൻ ജയം ആത്മവിശ്വാസം നൽകും.

മുപ്പത്തെട്ടുകാരൻ ടിം കാഹിലാണ് ഓസ്ട്രേലിയയുടെ ഗോളടിക്കാരൻ. കളിച്ച എല്ലാ ലോകകപ്പിലും കാഹിൽ ഗോളടിച്ചിട്ടുണ്ട്. യോഗ്യതാ റൗണ്ടിലും നിർണായക സാന്നിധ്യമായി. ജൂറിക്ക്, മാത്യു ലെക്കി, മിലെ ജെദിനാക് എന്നിവരാണ് ഓസ്്ട്രേലിയൻ ടീമിലെ മറ്റ് മികച്ച കളിക്കാർ.
ഗ്രൂപ്പ്ഘട്ടത്തിൽ ഫ്രാൻസുമായാണ് ആദ്യ കളി. എളുപ്പമാകില്ല ഓസ്ട്രേലിയക്ക്. ഡെൻമാർക്ക്, പെറു ടീമുകളും ഓസ്ട്രേലിയക്ക് കനത്ത വെല്ലുവിളിയുയർത്തും.
 

പ്രധാന വാർത്തകൾ
Top