Top
11
Monday, December 2017
About UsE-Paper
പാണ്ഡ്യയ്ക്ക് സെഞ്ച്വറി

കാന്‍ഡി ടെസ്റ്റ്‌ : ശ്രീലങ്ക 135 റണ്‍സിനു പുറത്ത്; ഇന്ത്യക്ക് 352 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

കാന്‍ഡി > ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്ക 135 റണ്‍സിന് പുറത്തായി. ലങ്ക പുറത്തായതോടെ ഇന്ത്യക്ക് 352 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യന്‍ ബൗളര്‍ കുല്‍ദീപ് യാദവ് ആണ് ലങ്കന്‍ നിരയുടെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് നാലു വിക്കറ്റ് വീഴ്ത്തി.

ഹാര്‍ദിക് പാണ്ഡ്യയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 487 റണ്‍സെടുത്തിരുന്നു.ആറു വിക്കറ്റിന് 329 എന്ന നിലയില്‍ നിന്ന് രണ്ടാം ദിനം കളി പുനരാരംഭിച്ച ഇന്ത്യന്‍ നിരക്ക് കരുത്തായത് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പാണ്ഡ്യ അതിവേഗം സെഞ്ച്വറി തികച്ചു. 96 പന്തില്‍ നിന്ന് എട്ടു ഫോറും ഏഴു സിക്‌സും ഉള്‍പ്പെടെ 108 റണ്‍സ് അടിച്ചുകൂട്ടിയ പാണ്ഡ്യ അവസാന വിക്കറ്റായി കൊഴിഞ്ഞുവീണപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിനും അവസാനമായി. ശ്രീലങ്കയ്ക്കായി ലക്ഷന്‍ സന്തകന്‍ 5 വിക്കറ്റെടുത്തു. പുഷപകുമാര 3 വിക്കറ്റ് വീഴ്ത്തി.

പടുകൂറ്റന്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തുന്നതില്‍ നിന്ന് ലങ്കന്‍ ബോളര്‍മാര്‍ ഇന്ത്യക്ക് തടയിട്ടതോടെ രണ്ടാം ദിനത്തിന്റെ ലഞ്ചിന് പിന്നാലെ ഇന്ത്യന്‍ ഇന്നിങ്‌സിന് അവസാനിച്ചിരുന്നു. തുടര്‍ന്ന് മറുപടി ബാറ്റിംഗ് ആരംഭിച്ച  ലങ്കക്ക്  തുടക്കത്തില്‍ തന്നെ നാലു വിക്കറ്റുകള്‍  നഷ്ടമായിരുന്നു. ലങ്കന്‍ നിരയില്‍ കുറച്ചെങ്കിലും പിടിച്ചു നിന്ന ദിനേശ് ചാണ്ഡിമല്‍ (48) ആണ് ടോപ് സ്‌കോറര്‍.

Related News

കൂടുതൽ വാർത്തകൾ »

Categories