19 November Monday

സൗദിയില്‍ ജോലിമാറ്റത്തിന‌് അനുമതി

അനസ് യാസിന്‍Updated: Tuesday Jul 24, 2018



മനാമ
സൗദിയിൽ സ്വകാര്യമേഖലയിൽ വിദേശതൊഴിലാളികളുടെ ജോലിമാറ്റം പുനരാരംഭിക്കുന്നു. സെപ്തംബർ 12 മുതൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഇത‌് നടപ്പാക്കുമെന്ന‌് തൊഴിൽ, സാമൂഹിക വികസനമന്ത്രാലയം അറിയിച്ചു.
തൊഴിലടിസ്ഥാനത്തിൽ തരംതിരിച്ചാണിത‌്. ഇതിനുമുന്നോടിയായി സ്വകാര്യസ്ഥാപനങ്ങളിൽ ജോലിമാറ്റം നടപ്പാക്കിത്തുടങ്ങി. തൊഴിൽ തരംതിരിക്കലുമായി ഒത്തുപോകുന്ന വ്യവസ്ഥകൾക്ക് അനുസൃതമായാണ്  മാറ്റം അനുവദിക്കുക. തൊഴിൽ, സാമൂഹിക വികസനമന്ത്രാലയ പോർട്ടൽവഴിയാണ് മാറ്റത്തിന് അപേക്ഷിക്കേണ്ടത്.

എൻജിനിയറിങ‌്, ആരോഗ്യം, അക്കൗണ്ടിങ് മേഖലകളുമായി ബന്ധപ്പെട്ടവയാണെങ്കിൽ തൊഴിലാളിക്ക‌് പ്രൊഫഷൻ പ്രാക്ടീസ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തും. ഇതിനായി കൗൺസിൽ ഓഫ് സൗദി എൻജിനിയേഴ്‌സ്, സൗദി കമീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാലിറ്റീസ്, സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് എന്നിവയുമായി സഹകരിച്ചാണ് നടപടികൾ പൂർത്തീകരിക്കുക.

സൗദിവൽക്കരണം ഊർജിതമാക്കിയപ്പോഴാണ് രാജ്യത്ത‌് ജോലിമാറ്റം നിർത്തിയത്. ഫ്രീ വിസയിൽ എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിനാളുകൾ ഇതുകാരണം ബുദ്ധിമുട്ടിലായി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top