17 November Saturday

കാര്‍ഹറാജ് ജൗഹറ യൂണിറ്റ് കണ്‍വെന്‍ഷന്‍ കൃഷ്ണപ്പിള്ള നഗറില്‍ നടന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2017

ജിദ്ദ > ജിദ്ദ നവോദയ കാര്‍ഹറാജ് ജൗഹറ യൂണിറ്റ് കണ്‍വെന്‍ഷന്‍ കൃഷ്ണപ്പിള്ള നഗറില്‍ നടന്നു. കണ്‍വെന്‍ഷന്‍ ജിദ്ദ നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം മാണ് ഉത്ഘാടനം ചെയ്‌തത്‌. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ആര്‍ എസ് എസ്സിന്റെ വര്‍ഗീയതയും, കോര്‍പറേറ്റുകള്‍ക്ക് ഇഷ്‌ടാസരണം പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ അവസരമൊരുക്കികൊടുക്കുന്ന നരേന്ദ്രമോഡിയുടെ ഇരട്ടത്താപ്പും ജനങ്ങള്‍ തിരിച്ചറിയണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

യൂണിറ്റ് കണ്‍വെന്‍ഷന്‌  ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് റിപ്പോര്‍ട്ട് ബഷീര്‍ മമ്പാടും സംഘടനാ റിപ്പോര്‍ട്ട് ഏരിയ രക്ഷാധികാരി അബ്ദുല്ല മുല്ലപ്പള്ളിയും അവതരിപ്പിച്ചു. സൈദ് ശ്രീകണ്‌ഠാപുരം, രക്തസാക്ഷി പ്രമേയവും മുഹമ്മദ് അനുശോജന പ്രമേയവും അവതരിപ്പിച്ചു. കണ്‍വെന്‍ഷനെ അഭിവാദ്യം ചെയ്‌തു കൊണ്ട് നവോദയ കേന്ദ്ര ട്രഷറര്‍ മജീദ് കോഴിക്കോട്, കെ കെ സുരേഷ്, പി എ. നസീര്‍, ശ്രീനാരായണന്‍, മോഹന്‍ദാസ്, രാധാകൃഷ്‌ണന്‍ നായര്‍, ഷിബു ഗുവൈസ, ഷാഹിദ് ബഹ്‌റ,ആശിഖ് ബഹ്‌റ,എന്നിവര്‍ സംസാരിച്ചു.

ഷാജഹാന്‍ മമ്പാടിനെയും റാസിഖ് കണ്ണൂരിനെയും പുതുതായി യൂണിറ്റ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. റാസിഖ് കണ്ണൂര്‍ സ്വാഗതവും പ്രജീഷ് ബഹ്‌റ നന്ദിയും പറഞ്ഞു.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top