25 June Monday

തൃശ്ശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് സാല്‍മിയ ഏരിയ ഓണാഘോഷം നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2017

കുവൈറ്റ്>  തൃശ്ശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് സാല്‍മിയ ഏരിയ വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സീനിയര്‍  സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ ഏറ്റവും ആകര്‍ഷണീയമായത്‌  120 കലാകാരികളെ ഉള്‍പ്പെടുത്തി അവതരിപ്പിച്ച മെഗാതിരുവാതിരയാണ്.

കേരളത്തിന്റെ തനതു കലാരൂപങ്ങളായ കുമ്മാട്ടിക്കളി, പുലിക്കളി എന്നിവക്കൊപ്പം താലപ്പൊലിയും ചെണ്ടമേളവും മാവേലിതമ്പുരാനും  അണിനിരന്ന സാംസ്‌കാരിക ഘോഷയാത്ര ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

സാല്‍മിയ ഏരിയ കണ്‍വീനര്‍ ജേക്കബ് ജോയ് തോലത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തിനു ഏരിയ സെക്രട്ടറി സലേഷ് പോള്‍ സ്വാഗതം പറഞ്ഞു. തൃശ്ശൂര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ്  ജോയ് ചിറ്റിലപ്പിള്ളി ഭദ്രദീപം കൊളുത്തി ഓണാഘോഷം 2017 ഉദ്ഘാടനം ചെയ്തു.

ട്രാസ്‌ക് വനിതാവേദി ജനറല്‍ കണ്‍വീനര്‍ ശാന്തി വേണുഗോപാല്‍,  ഏരിയ വനിതാ വിഭാഗം കോര്‍ഡിനേറ്റര്‍   ജിഷാ സോജന്‍, ഏരിയ കളിക്കളം കോര്‍ഡിനേറ്റര്‍ മാസ്റ്റര്‍ ജോഫിന്‍ ഷാജു എന്നിവര്‍ ആശംസകള്‍  അര്‍പ്പിച്ചു സംസാരിച്ചു.

മെഗാതിരുവാതിര അണിയിച്ചൊരുക്കിയ നന്ദനം സ്‌കൂള്‍ ഓഫ് ഡാന്‌സിനും പ്രസ്തുതസ്ഥാപനത്തിലെ   നൃത്താ ദ്ധ്യാപകരായ കലാമണ്ഡലം ബിജുഷ, കലാമണ്ഡലം സംഗീത, സുജിത എസ്സ് (സ്വാതിതിരുന്നാള്‍ കോളേജ് ഓഫ് മ്യൂസിക് ) എന്നിവര്‍ക്കും മെമന്റൊ നല്‍കി ആദരിച്ചു. ഏരിയ ട്രഷറര്‍  അലക്‌സ് പൗലോസ് നന്ദി പ്രാകാശിപ്പിച്ചു.

 

പ്രധാന വാർത്തകൾ
Top