Top
19
Monday, February 2018
About UsE-Paper

സുരേഷ് സി പിള്ള ഐറിഷ് ആരോഗ്യമന്ത്രാലയം വിദഗ്ധ സമിതി അംഗം

Friday Nov 10, 2017
വെബ് ഡെസ്‌ക്‌

അയര്‍ലണ്ട് > മലയാളി ശാസ്ത്രജ്ഞന്‍ സുരേഷ് സി പിള്ളക്ക് ഐറിഷ് ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ സമിതിയില്‍ നിയമനം. ഐറിഷ് എക്‌സ്‌പേര്‍ട്‌സ് ബോഡി ഓണ്‍ ഫ്‌ളൂറൈഡ്‌സ് ആന്റ് ഹെല്‍ത്തിലേക്കാണ് സുരേഷിനെ ആരോഗ്യമന്ത്രി സൈമണ്‍ ഡി ഹാരിസ് തെരഞ്ഞെടുത്തിരിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ 'എക്‌സ്‌പ്രഷന്‍ ഓഫ് ഇന്ററസ്‌റ്റ്‌' ക്യാംപെിന്റെ ഭാഗമായാണ് നിയമനം. നവംബര്‍ 1, 2017 മുതല്‍ ഒക്‌ടോബര്‍ 31, 2022 വരെയുള്ള കാലയളവിലേക്കാണ് നിയമിച്ചിരിക്കുന്നത്‌

 2013 മുതല്‍ സ്ലിഗോയില്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നാനോ ടെക്‌നോളജി വിഭാഗം സീനിയര്‍ ലക്‌ചററായി പ്രവര്‍ത്തിച്ചുവരികയായിരുന്ന സുരേഷ് പിള്ള നാനോടെക്‌നോളജി ആന്റ് ബയോ എഞ്ചിനീയറിംഗ് റിസേര്‍ച്ച് ഗ്രൂപ്പിന്റെ തലവനായും സേവനമനുഷ്ഠിച്ചു. റോയല്‍ മൈക്രോസ്‌കോപിക്കല്‍ സൊസൈറ്റി(എഫ്ആര്‍എംഎസ്), ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയല്‍സ് മിനറല്‍സ് ആന്റ് മൈനിംഗ്(എഫ്‌ഐഎംഎം) എന്നിവിടങ്ങളില്‍ ക്ഷണിതാവാണ്.പ്രശസ്‌തമായ നിരവധി ശാസ്‌ത്ര ജേര്‍ണലുകളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

കോട്ടയം ചമ്പക്കര സ്വദേശിയായ സുരേഷ് സി പിള്ള 1999 മുതല്‍ അയര്‍ലണ്ടിലാണ്. ഭാര്യ കമ്പ്യൂട്ടര്‍ ഗവേഷകയായ സരിത. ശ്രീ ശേഖര്‍, ശ്രീഹരി എന്നിവരാണ് മക്കള്‍.' തന്‍മാത്ര'  എന്ന പേരില്‍ മലയാളത്തില്‍ അനുഭവ സമാഹാരവും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌