24 September Monday

പുനലൂര്‍ എന്‍.ആര്‍.ഐ അസോസിയേഷന്‍ 'സ്‌നേഹ സംഗമം 2017'

വെബ് ഡെസ്‌ക്‌Updated: Monday Nov 13, 2017

അബ്ബാസിയ> പുനലൂര്‍ എന്‍. ആര്‍.ഐ അസോസിയേഷന്‍ സ്‌നേഹ സംഗമം 2017, അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് ഓണം,ഈദ്, കേരളപ്പിറവി എന്നി ആഘോഷങ്ങള്‍ ഒരുമിച്ച് 'സ്‌നേഹ സംഗമം 2017' എന്നപേരില്‍ നടത്തി. പ്രസ്തുത യോഗത്തില്‍ കുവൈറ്റില്‍ നിന്നുമുള്ള വിവിധ സംഘടനാ ഭാരവാഹികള്‍,സാമുഹ്യ പ്രവര്‍ത്തകര്‍, പുനലൂരില്‍ നിന്നുള്ളവരും സംബന്ധിച്ച യോഗത്തില്‍ പുനലൂര്‍ എന്‍.ആര്‍. ഐ അസോസിയേഷന്‍ രക്ഷാധികാരി ജേക്കബ് ചണ്ണപ്പേട്ട അദ്ധ്യക്ഷത വഹിച്ചു.

 സാമുഹ്യ പ്രവര്‍ത്തകന്‍ ശ്രീ.രാജീവ് നേടിവേലിമുറി നിലവിളക്ക് കൊളുത്തി  ഉല്‍ഘാടനം ചെയ്യ്ത പരിപാടിയില്‍ കുവൈറ്റിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന സാംപൈനമൂട്,സത്താര്‍ കുന്നില്‍,അന്‍സാര്‍ കുളത്തുപ്പുഴ,മിന്റു ചെറിയാന്‍,  മനോജ് എബ്രഹാം, അനീഷ് ഇടമണ്‍, എബി പുനലൂര്‍,സജീവ്,ലത്തീഫ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി.ദിവ്യ കിരണ്‍ അവതാരക ആയിരുന്ന പരിപാടിയില്‍ ഫ്രണ്ട്സ് ഓഫ് കുവൈറ്റി ന്റെ  സംഗീത സായാനവും ഓണ സദൃയും ഉണ്ടായിരുന്നു.

 

പ്രധാന വാർത്തകൾ
Top