Top
20
Wednesday, September 2017
About UsE-Paper

സേവനം യുകെയുടെ ചതയമഹോത്സവം ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമി ഉദ്ഘാടനം ചെയ്യും; ഡോ. എ സമ്പത്ത് എംപി മുഖ്യാതിഥി

Saturday Aug 26, 2017
വെബ് ഡെസ്‌ക്‌

വൂസ്റ്റര്‍>  സേവനം യുകെയുടെ നേതൃത്വത്തില്‍ 163മത് ശ്രീനാരായണഗുരു ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു. ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചതയ മഹോത്സവവും, ശിവഗിരി ഗുരുദേവ മഹാസമാധി മന്ദിര പ്രതിമ പ്രതിഷ്ഠയും കനകജൂബിലി ആഘോഷവും ശിവഗിരി ധര്‍മ്മസംഘം ബോര്‍ഡ് മെമ്പറും, ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങല്‍ എംപി ഡോ. എ. സമ്പത്ത് ചടങ്ങില്‍ മുഖ്യാതിഥിയാകും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

വൂസ്റ്ററിലെ കട്ട്നാള്‍ ഗ്രീന്‍ ആന്‍ഡ് ഡിസ്ട്രിക്ട് മെമ്മോറിയല്‍ ഹാളിലാണ് സെപ്റ്റംബര്‍ 10ന് രാവിലെ 9 മണിക്ക് ചതയ മഹോത്സവത്തിന് തുടക്കമാകുക.
ജാതിമത ചിന്തകള്‍ക്ക് അതീതമായ ചിന്താധാരയിലൂടെ സഞ്ചരിക്കാനും, അതുവഴി മനുഷ്യരാശിക്ക് ഗുണകരമായ സേവനങ്ങള്‍ നല്‍കുകയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സേവനം യുകെ മലയാളി ഗുരുദേവന്റെ 163ാം ജന്മദിനത്തില്‍ സേവനം യുകെ മുന്നോട്ട് വെയ്ക്കുന്ന ആശയവും ഒരുമയുടെയും, സാഹോദര്യത്തിന്റെയുമാണ്. ഒരുമയുടെ ഈ ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സേവനം യുകെ ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍, കണ്‍വീനര്‍ ശ്രീകുമാര്‍ കല്ലിട്ടതില്‍ എന്നിവര്‍ അറിയിച്ചു.