20 May Sunday

റഷീദിന് കേളി രോദ ഏരിയ യാത്ര അയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

റിയാദ് > കേളി  കലാ സാംസ്‌കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനും , നസ്സിംഏരിയ മാറദ് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവുമായ എം.പി റഷീദിന് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌നേഹനിര്‍ഭരമായ യാത്ര അയപ്പ് നല്‍കി. കോഴിക്കോട് സ്വദേശിയായ റഷീദ് കഴിഞ്ഞ 23 വര്‍ഷമായി നസ്സീമിലെ പരസ്യകമ്പനിയില്‍ ജോലിചെയ്തു വരികയായിരുന്നു.

 യൂണിറ്റ് പ്രസിഡണ്ട് അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്ര അയപ്പ് യോഗത്തില്‍ യൂണിറ്റ് സെക്രറി ശശിധരന്‍ സ്വാഗതം പറഞ്ഞു. കേളി മുഖ്യരക്ഷാധികാരി കമ്മിറ്റിയംഗം സജീവന്‍ ചൊവ്വ, റോധ രക്ഷാധികാരി കമ്മറ്റി കണ്‍വീനര്‍ ഗോപിനാഥ് വേങ്ങര, കേന്ദ്ര കമ്മറ്റി അംഗങ്ങളായ അബ്ദുള്‍ അസ്സീസ്സ്, ജോഷി പെരിഞ്ഞനം, ഏരിയ പ്രസിഡണ്ട് ഹനീഫ ,ഉല്ലാസന്‍ ,ദിനേശന്‍, സജീവ് , രവീന്ദ്രനാഥന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

 യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ശശിധരന്‍ സമ്മാനിച്ചു.  യാത്ര അയപ്പിന് റഷീദ് നന്ദി പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top