Top
18
Monday, December 2017
About UsE-Paper

ഓസ്ട്രേലിയന്‍ നഴ്‌സിങ് സാധ്യതകളെ കുറിച്ച് സെമിനാര്‍

Wednesday Nov 29, 2017
എബി പൊയ്‌ക്കാട്ടില്‍

മെല്‍ബണ്‍ > പതിനായിരത്തിലേറെ നഴ്‌സുമാര്‍ കുടിയേറിയ ഓസ്ട്രേലിയില്‍ വരുംകാല തൊഴില്‍ സാധ്യതകളെ കുറിച്ചും ആവശ്യം വേണ്ട പഠന മികവിനെ കുറിച്ചും ഓസ്ട്രേലിയിലെ പ്രമുഖ നഴ്‌സിങ് വിദ്യാഭ്യാസ സ്ഥാപനമായ ഹെല്‍ത്ത് കരിയര്‍ ഇന്റര്‍ നാഷണല്‍ ( IHNA )  ചെയര്‍മാന്‍ ബിജോ കുന്നുംപുറത്ത് കേരളത്തിലെ നഴ്‌സിങ് വിദ്യാര്‍ത്ഥികളുമായി ആശയ വിനിമയം നടത്തുന്നു. കേരളത്തില്‍ GNM പാസായവര്‍ക്ക് പുതിയ വിദ്യാഭ്യാസ പദ്ധതിയിലൂടെ ഓസ്ട്രേലിയന്‍ നഴ്‌സിങ് രജിസ്ട്രേഷന്‍ ലഭ്യമാക്കാന്‍ കഴിയുന്ന അവസരത്തെ കുറിച്ചും വിശദീകരിക്കും.

നവംബര്‍ 30 നു കൊച്ചിയിലെ ഒലിവ് ഡൌണ്‍ റ്റൗന്നില്‍ വച്ചും ഡിസംബര്‍ ഒന്നിന് കോട്ടയത്തെ വിന്‍ഡ്‌സര്‍ കാസ്റ്റില്‍ വച്ചും രാവിലെ പത്തു മണിമുതല്‍ വൈകുന്നേരം നാലുമണിവരെ നഴ്‌സിങ് ഉദ്ദ്യോഗാര്‍ത്ഥികളുമായി സംവദിക്കുക. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍  kochi  + 91484 234464 , kottayam  + 91481 2303078 നമ്പറില്‍ ബന്ധപെടുക.
 

Related News

കൂടുതൽ വാർത്തകൾ »