17 October Wednesday

സൗദി രാജകുമാരന്‍ അടക്കം 10 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 7, 2017

മനാമ > വികസന പദ്ധതികളുടെ പുരോഗതി വീക്ഷിക്കുന്നതിന് ഞായറാഴച മാഹി അസീറിലെ അല്‍ബിര്‍കില്‍ സന്ദര്‍ശിക്കാന്‍ പോയ സൗദി തെക്കന്‍ പ്രവിശ്യാ അസീര്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ രാജകുമാരന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. സര്‍വാത് മലനിരകളിലെ ജര്‍ഫ് റൈദ ജൈവ വൈവിധ്യമേഖലയില്‍ സന്ദര്‍ശനം നടത്തി അബഹ എയര്‍പോര്‍ട്ടിലേക്ക് മടങ്ങുന്നതിനിടെയാണ്  അപകടം ഉണ്ടായത്.

റൈദ റിസര്‍വിനു സമീപം വെച്ചാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം മുറിഞ്ഞതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി പറഞ്ഞു.രാജകുമാരനെ കൂടാതെ ഒന്‍പതു പേരും അപകടത്തില്‍ കൊല്ലപ്പെട്ടു.ബ്ലാക്‌ഹോക്ക് ഇനത്തില്‍ പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്.ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.


മന്‍സൂര്‍ രാജകുമാരനു പുറമെ മാഹി ഗവര്‍ണര്‍ മുഹമ്മദ് അല്‍മുതഹമി,അസീര്‍ മേയര്‍ സ്വാലിഹ് അല്‍ഖാദി,അസീര്‍ ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ അല്‍ജരൈശ്,പ്രോട്ടോകോള്‍ വിഭാഗം മേധാവി ഖാലിദ് ബിന്‍ ഹമദ്,അസീര്‍ കൃഷി വകുപ്പ് മേധാവി ഫഹദ് അല്‍ഫര്‍തൈശ്,സൗദ് അല്‍സഹ്ലി,പൈലറ്റ് ക്യാപ്റ്റന്‍ അബ്ദുല്ല അല്‍ശഹ്രി എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

 

പ്രധാന വാർത്തകൾ
Top