23 September Sunday

2017 ല്‍ കുവൈറ്റില്‍ ഉണ്ടായത് എഴുപതിനായിരത്തിലധികം റോഡപകടങ്ങള്‍, മരണം 428

വെബ് ഡെസ്‌ക്‌Updated: Sunday May 6, 2018

കുവൈറ്റ് സിറ്റി > 2017ല്‍ കുവൈറ്റില്‍ റോഡപകടങ്ങളില്‍ നാനൂറ്റി ഇരുപത്തി എട്ടുപേര്‍ മരണപ്പെട്ടതായും എഴുപതിനായിരത്തി അറുനൂറ്റി എണ്‍പത്തി ഏഴു
റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്‍പത് ലക്ഷം
വിവിധ രീതിയിലുള്ള ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴയിട്ടതായും മന്ത്രാലയം
പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. ആഭ്യന്തര മന്ത്രാലയം ആക്ടിങ് വാക്താവ് മേജര്‍ ജനറല്‍ തൗഹീദ് അല്‍ കന്ദരിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

അപകട മരണങ്ങളില്‍ മിക്കതും സംഭവിച്ചത് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍
ഉപയാഗം മൂലമാണ്. 55321 പേര്‍ക്കാണ് ഈ നിയമ ലംഘനത്തിന് മാത്രം പിഴ
ചുമത്തിയത്.

വിവിധ അറബ് രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ന് ആരംഭിക്കുന്ന അറബ് ഗതാഗത
ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി രാജ്യത്തെ വീടുകള്‍, ഫ്ളാറ്റുകള്‍,
ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ചും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും വിപുലമായ
ബോധവല്‍ക്കരണ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും തൗഹീദ് അല്‍ കന്ദരി
അറീയിച്ചു.

അതേസമയം റോഡുകളില്‍ ഉണ്ടാവുന്ന ചെറിയ വാഹനാപകടങ്ങളില്‍ പെടുന്ന വാഹനങ്ങള്‍
റോഡിന്റെ വശങ്ങളിലേക്ക് മാറ്റി ഗതാഗത സ്തംഭനം ഒഴിവാക്കണമെന്നു ഗതാഗത
വകുപ്പ് അറീയിച്ചു. യാത്രക്കാര്‍ക്ക് പരിക്കുകളോ വാഹനങ്ങള്‍ക്കു വലിയ
തോതിലുള്ള പ്രശനങ്ങളോ ഇല്ലാത്ത വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റിയില്ലെങ്കില്‍
മറ്റുള്ളവരുടെ യാത്ര തടസ്സപ്പെടുത്തിയതിന് പിഴ ഇടയാക്കുമെന്നും
മന്ത്രാലയം മുന്നറീപ്പ് നല്‍കി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top