19 September Wednesday

കെ.കെ.എം.എ - ജീപാസ് റമദാന്‍ ക്വിസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2017

കുവൈത്ത് സിറ്റി > കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ ഫര്‍വാനിയ ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് ജീപാസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച റമദാന്‍ ക്വിസ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ഫര്‍വാനിയ മെട്രോ മെഡിക്കല്‍ കെയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്‌നേഹ സമ്മാന പരിപാടി കെ.കെ.എം.എ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് ഇസ്‌ഹാക്ള്‍ കുഞ്ഞിമംഗലം അദ്ധ്യക്ഷത വഹിച്ചു. റമദാനിലെ മുഴുവന്‍ ദിവസങ്ങളിലും കൂടാതെ വലിയ പെരുന്നാളിനോടനുബന്ധിച്ചു അഞ്ചു ദിവസങ്ങളിലുമായി നടത്തിയ ഇസ്‌ലാമിക് ക്വിസ് പരിപാടിയുടെ വിജയികള്‍ക്ക് മോമെന്റോയും സമ്മാനവും വിതരണം ചെയ്‌തു. ജീപാസിനുള്ള മൊമെന്റോ അബ്‌ദുല്‍ സലാമിന് സഗീര്‍ തൃക്കരിപ്പൂര്‍ സമ്മാനിച്ചു.

മുപ്പതിനായിരത്തോളം പേര് ക്വിസ് പരിപാടിയില്‍ പങ്കെടുത്തു. ശരിയുത്തരം അയച്ച പത്തൊമ്പതിനായിരത്തില്‍ പരം ആളുകളില്‍ നിന്നാണ് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയത്. ആയിഷ ഇബ്രാഹിം, അബ്ദുല്ല കണ്ണംകുളം, സാജിദ് കെ.കെ, കുല്‍സു ശിഹാബ്, ഫിറോസ് ബാബു, അബ്ദുല്‍ നാഫിഹ്, ബഷീര്‍ സി.പി, ഷമീം, പി. മുസ്തഫ, നൂറുദ്ധീന്‍ എ.പി, നാസര്‍, അഹമ്മദ് ഹനീഫ്, നജീബ്. യു.എം, സമീറ മുഹമ്മദ് ഷാഫി, ജസീറ, മുഹമ്മദ് അലി വി.പി.പി, അബ്ദുല്ല കെ.എച്, ഇസ്മായില്‍ ടി.പി, ഫാറൂഖ്, അബ്ദുല്‍ മജീദ്, സഫിയ സാജു, റഷീദ് തവനൂര്‍, ശിഹാബുദ്ദീന്‍, മമ്മദ് കോയ എച്.കെ, ഹംസക്കുട്ടി കെ.പി, ഷകീല മുജീബ്, അബ്ദുല്ല യു, സാജു ചെമ്മനാട്, ഷാഹിമ കുന്നില്‍, ഓ.എം. ഷാഫി, ഷറഫുദ്ദീന്‍, ഹബീബ ശിഹാബ്, റഫീഖ്, ഷുഹൈബ്, അബൂബക്കര്‍ എന്നിവരെയാണ് വിജയികളായി തിരഞ്ഞെടുത്തത്.

വിജയികള്‍ക്ക് എന്‍.എ മുനീര്‍, മുഹമ്മദലി മാത്ര, ഇബ്രാഹിം കുന്നില്‍, എ.പി. അബ്ദുല്‍ സലാം, ഹംസ പയ്യന്നൂര്‍, കെ.സി. റഫീഖ്, അലി കുട്ടിഹാജി, ബഷീര്‍ മങ്കടവ്, കെ.എച്ച് മുഹമ്മദ് കുഞ്ഞി, സുള്‍ഫിക്കര്‍, മഹമൂദ് പെരുമ്പ, സി.വി. യൂസഫ്, ഓ.എം. ഷാഫി, അബൂബക്കര്‍ , അബ്ദുല്‍ റസാഖ്, ബി.എം. ഇക്‌ബാല്‍, മുനീര്‍ തുരുത്തി, സലിം പാപ്പിനിശ്ശേരി, എന്നിവര്‍ മോമെന്റോയും സമ്മാനങ്ങളും വിതരണം ചെയ്‌തു. സജ് ബീര്‍ കാപ്പാട് സ്വാഗതവും, സാജിദ് ടി.കെ.പി നന്ദിയും പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top