21 November Wednesday

ഖത്തര്‍ ഓണ്‍ അറൈവല്‍; ഇന്ത്യക്കാര്‍ക്ക് കാലാവധി കുറച്ചു

അനസ് യാസിന്‍Updated: Thursday Nov 8, 2018


മനാമ
ഖത്തറിൽ ഇന്ത്യക്കാർക്കുള്ള ഓൺ അറൈവൽ വിസ കാലാവധി ഒരുമാസമായി കുറച്ചു. വിമാനത്താവളത്തിൽ ലഭിക്കുന്ന ഓൺ അറൈവൽ ടൂറിസ്റ്റ് വിസ രണ്ടു മാസത്തേക്കു നീട്ടുന്നതാണ് അവസാനിപ്പിച്ചത്. പുതിയ വ്യവസ്ഥ 11ന് നിലവിൽ വരും. ഓൺ അറൈവൽ വിസക്ക് അപേക്ഷിക്കുന്നവർക്ക‌് സ്വന്തം പേരിൽ ക്രെഡിറ്റ് കാർഡ് ഉണ്ടായിരിക്കണമെന്ന‌് നിർബന്ധമാക്കി. അല്ലെങ്കിൽ കുടുംബത്തിലെ മുതിർന്ന യാത്രക്കാരന്റെ പേരിൽ ക്രെഡിറ്റ് കാർഡ് വേണം.

ഇതിന്റെ അടിസ്ഥാനത്തിലാകും വിസ. അപേക്ഷകന് ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ട‌് വേണമെന്നും ഹോട്ടൽ റിസർവേഷൻ, മടക്കയാത്ര ടിക്കറ്റ് എന്നിവ ഹാജരാക്കണമെന്ന വ്യവസ്ഥയും ഏർപ്പെടുത്തി.കഴിഞ്ഞ ആഗസ്തിലാണ് ഇന്ത്യക്കാർ ഉൾപ്പെടെ 47 രാജ്യക്കാർക്ക് ഖത്തർ വിസാ ഓൺ അറൈവൽ പ്രഖ്യാപിച്ചത്.


പ്രധാന വാർത്തകൾ
Top