Top
23
Tuesday, January 2018
About UsE-Paper

പാം അക്ഷരതൂലിക കവിതാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Friday Jan 12, 2018
വെബ് ഡെസ്‌ക്‌
പാം പുസ്‌തകപ്പുര അക്ഷരതൂലിക പുരസ്‌കാരം സ്വന്തമാക്കിയ ബെസ്റ്റി സുശാന്ത്, സഹര്‍ അഹമ്മദ്, സുജിത് ഒസി

ഷാര്‍ജ > കഴിഞ്ഞ പത്ത് വര്‍ഷമായി യുഎഇയിലെ എഴുത്തുകാര്‍ക്കായി പാം പുസ്‌തകപ്പുര നല്‍കി വരുന്ന അക്ഷര തൂലിക കവിതാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബെസ്റ്റി സുശാന്ത്  എഴുതിയ വില്‍പന വസ്തു എന്ന കവിത ഒന്നാം സ്ഥാനവും സഹര്‍ അഹ്മദിന്റെ എന്റെ  കിതാബിന്റെ  ലോകം രണ്ടാം സ്ഥാനവും സുജിത് ഒ സി രചിച്ച അക്ഷര ജ്വാലകള്‍  മൂന്നാം സ്ഥാനവും നേടി.

കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനിയായ ബെസ്റ്റി സുശാന്ത്  അജ്മാനിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. സുശാന്ത് ആണ് ഭര്‍ത്താവ്.

കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശിയായ സഹര്‍ അഹ്മദ് ഷാര്‍ജയില്‍ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. സാദിയ സലാം ഭാര്യയും സൈനബ് സഹര്‍ മകളുമാണ്. ഒരു പ്രണയിതാവിന്റെ കവിതകള്‍, പൂക്കാതെ പോയ വസന്തം എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ദുബൈയില്‍ ജോലി ചെയ്യുന്ന സുജിത് ഓ സി കണ്ണൂര്‍ പറശ്ശിനിക്കടവ് സ്വദേശിയാണ്. റീമ ഭാര്യയും ധീരജ്, ദര്‍ഷിത് എന്നിവര്‍ മക്കളുമാണ്.

സാദിക്കലി  പാട്ടക്കരിമ്പില്‍ എഴുതിയ ആകാശക്കഷ്ണങ്ങള്‍ എന്ന കവിത പ്രത്യേക പരാമര്‍ശം നേടി . പ്രമുഖ സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ ചെയര്‍മാനായിട്ടുള്ള ജഡ്ജിങ് കമ്മറ്റിയാണ് പുരസ്‌കാരത്തിനര്‍ഹമായ സൃഷ്ടികള്‍ തിരഞ്ഞെടുത്തത്. ഫെബ്രുവരിയില്‍ ഷാര്‍ജയില്‍ വെച്ച് നടക്കുന്ന പാം സര്‍ഗ്ഗ സംഗമത്തില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.