Top
21
Tuesday, November 2017
About UsE-Paper

എന്‍.ബി.ടി.സി ഓണമാഘോഷിച്ചു

Monday Sep 11, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ കമ്പനിയായ എന്‍.ബി.ടി.സി വിപുലമായ പരിപാടികളോടെ ഓണമാഘോഷിച്ചു. ഓണപ്പൂക്കളവും ആര്‍പ്പ് വിളികളും ഓണപ്പാട്ടും മാവേലി എഴുന്നള്ളിപ്പും തുടങ്ങി വിവിധ പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. കമ്പനി ജീവനക്കാരും കുടുംബാംഗളുമടക്കം നൂറുക്കണക്കിനു പേര്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. മാനേജിംഗ് ഡയറക്ടര്‍ കെ.ജി.അബ്രഹാം ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായി.