17 November Saturday

ഗ്വാംഗ്‌ഷോവില്‍ മലയാളികളുടെ വിപുലമായ ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 11, 2017

ഗ്വാംഗ്‌ഷോവ് > ചൈനയിലെ ഗ്വാംഗ്‌ഷോവില്‍ മലയാളി സമൂഹം ഓണാഘോഷം സംഘടിപ്പിച്ചു. ഒക്‌ടോബര്‍ ഏഴിനാണ് ഓണാഘോഷം സംഘടിപ്പിച്ചത്. ഇത് മൂന്നാം തവണയാണ് ഗ്വാംഗ്‌ഷോവ് മലയാളി കമ്മ്യൂണിറ്റി(ജിഎംസി)വിപുലമായ രീതിയില്‍ ഓണം ആഘോഷിക്കുന്നത്‌. ഹായ്ഷു ജില്ലയിലെ തുറന്ന സ്റ്റേഡിയത്തിലാണ് ആഘോഷപരിപാടികള്‍ നടന്നത്. സ്‌ത്രീകളും കുട്ടികളും ,കേരളത്തില്‍ നിന്നെത്തിയ സുഹൃത്തുക്കളും അടക്കം മൂന്നൂറിലധികം പേര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുത്തു. സ്‌ത്രീകളും പുരുഷന്‍മാരും പങ്കെടുത്ത നിരവധി ഗെയിമുകള്‍, വടം വലി മത്സരം, വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവയും നടന്നു.

  ഓണാഘോഷം നടത്താനുള്ള ജിഎംസിയുടെ തീരുമാനത്തെ ആഘോഷത്തില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു. ലൂലു ഗ്രൂപ്പാണ് പരിപാടി സ്‌പോണ്‍സര്‍ ചെയ്‌തത്. ഗ്വാംഗ്‌ഷോവില്‍ 600ഓളം മലയാളികളാണ് താമസിച്ചുവരുന്നത്. ഇതില്‍ ഭൂരിഭാഗവും ബിസിനസുകാരാണ്. കൂടാതെ പ്രൊഫഷനലുകളും വിദ്യാര്‍ഥികളുമാണുള്ളത് 
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top