22 November Thursday

നഴ്‌സിങ്ങ് വിദ്യാഭാസ രംഗത്തു മഹാരാഷ്ട്ര സര്‍ക്കാര്‍ ഓസ്ട്രേലിയിലെ മലയാളി സ്ഥാപനവുമായി കരാര്‍ ഒപ്പു വച്ചു

എബി പൊയ്ക്കാട്ടില്‍Updated: Wednesday Nov 15, 2017

മെല്‍ബണ്‍ > ഓസ്ട്രേലിയന്‍ നഴ്‌സിങ് രംഗത്തെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ ഹെല്‍ത്ത് കേരിയെസ് ഇന്റര്‍ നാഷണല്‍ സ്ഥാപനവുമായി മഹാരാഷ്ട്ര സര്‍ക്കാരിന്റെ  സ്‌കില്‍ ഡവലപ്പ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കീഴിലുള്ള മഹാരാഷ്ട്ര സ്റ്റേറ്റ് സ്‌കില്‍ ഡെവലപ്പ് മെന്റ് സൊസൈറ്റി ( ാറൈ ) അന്തര്‍ ദേശിയ നിലവാരമുള്ള വിവിധ പാഠ്യ പദ്ധതികള്‍ മഹാരാഷ്ട്ര നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാനുള്ള കരാറില്‍ ഒപ്പു വച്ചു .
 
മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി സബ്‌ജി രാവ് പട്ടേലിന്റെ നേതൃത്വത്തില്‍ ഓസ്ട്രേലിയിലെത്തിയ പതിമൂനാംഗ ഉന്നത വിദ്യാഭ്യാസ സംഘം  , ശവിമ സി ഇ ഓ ബിജോ കുന്നുംപുറത്തുമായി നടത്തിയ ചര്‍ച്ചകള്‍ കൊടുവിലാണ്  മഹാരാഷ്ട്രയിലെ  നഴ്‌സിങ് വിദ്യാഭ്യാസ രംഗത്തു  ഉണര്‍വ് പകരുന്ന കരാറിന് രൂപം നല്‍കിയത്. ഇതുമൂലം അന്തര്‍ ദേശിയ നിലവാരമുള്ള നഴ്‌സിങ് വിദ്യാഭ്യാസം ഹെല്‍ത്ത് കേരിയെസ് ഇന്റര്‍ നാഷണല്‍ മഹാരാഷ്ട്രയിലെ നഴ്‌സിങ് സ്ഥാപനങ്ങളില്‍ ഡെലിവറി ചെയ്യും. കുറഞ്ഞ ചിലവില്‍  ലഭിക്കുന്ന പാഠ്യ പദ്ധതിയും പരിശീലനവും വഴി  വിദ്യാര്‍ത്ഥികള്‍ക്ക്  ആസ്ട്രേലിയില്‍  നഴ്‌സിങ് രജിസ്‌ട്രേഷന്  പ്രാപ്‌തമാക്കാന്‍ കഴിയുന്ന നിലയിലേക്ക് മാറ്റിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്. മെല്‍ബണ്‍, സിഡ്നി, പെര്‍ത്ത്  എന്നിവിടങ്ങളിലായി ക്യാമ്പസുകളുള്ള ശവിമ യുടെ  സാരഥി   മലയാളിയായ ബിജോ കുന്നുംപുറത്തു കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നു.
 


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top