Top
23
Tuesday, January 2018
About UsE-Paper

വിദ്യാരംഭം രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Tuesday Sep 12, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി > എന്‍എസ്എസ് കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാരംഭം നടത്തുന്നു. സെപ്തംബര്‍ 30ന് അബ്ബാസിയയില്‍ രാവിലെ 4 മണി മുതല്‍ ആണ് പരിപാടി.  കുവൈറ്റിലെ പ്രശസ്ത ഡോക്ടര്‍ പിഎസ്എന്‍ മേനോന്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു കൊടുക്കും.

ജാതിമത ഭേദമന്യേ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുവാന്‍ താല്‍പര്യമുള്ള രക്ഷിതാക്കള്‍ www.nsskuwait എന്ന വെബ്സൈറ്റ് വഴിയോ താഴെപ്പറഞ്ഞിരിക്കുന്ന ഏരിയാ കോര്‍ഡിനേറ്ററന്മാരുടെ നമ്പരുകളിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

മന്‍ഗാഫ് 60967360 /98853593,  അബ്ബാസിയ 65821942 / 66823813, സാല്‍മിയ 65836543 /67649464, റിഗാ 66042210 / 66907181,  അബു ഹലീഫ 69014988 / 66891847, ഫര്‍വാനിയ 67728496 / 66016669, ഫഹഹീല്‍/മിനാബ്ദുല്ല, 60715319/65631232, ഷര്‍ഖ് 50025180/99775167

 

Related News

കൂടുതൽ വാർത്തകൾ »