18 November Sunday

കുവൈത്തിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ നോറോ വൈറസ് ബാധയെന്ന് റിപ്പോര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Sunday Jun 3, 2018

കുവൈറ്റ് സിറ്റി > കുവൈത്തിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ നോറോ വൈറസ് ബാധ സ്ഥിതീകരിച്ചതായി  റിപ്പോര്‍ട്ടുകള്‍. ആരിഫ് ജാന്‍ ,ബ്യൂറിനഗ് എന്നീ രണ്ട് സൈനിക താവളങ്ങളിലെ  84 ഓളം സൈനികര്‍ക്കാണ് നോറോ വൈറസ് ബാധ പിടിപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

പ്രാദേശിക ദിനപത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ആദ്യമായി മൂന്നു അമേരിക്കന്‍ സൈനികര്‍ക്ക് വൈറസ് അണുബാധ പിടിപെട്ടത്. തുടര്‍ന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങിയിരുന്ന കൂടുതല്‍ സൈനികര്‍ക്ക് അണുബാധ പിടി പെട്ടതിനാല്‍ കുവൈത്തില്‍ നിന്നും അമേരിക്കിയാലേക്ക് പുറപ്പെടാനുണ്ടായിരുന്ന മൂന്നു വിമാനങ്ങള്‍ യാത്ര റദ്ധാക്കുകയും  ചെയ്തു.

എന്നാല്‍ വൈറസ് അണുബാധ കൂടുതല്‍ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുത്തതായി കുവൈറ്റിലെ അമേരിക്കന്‍ സൈനിക അധികാരികള്‍ അറിയിച്ചു. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പടരുന്ന അണുബാധ ശരീരത്തില്‍ പിടിപെട്ടാല്‍ 12 മുതല്‍ 48 മണിക്കൂറിനു ശേഷം മാത്രമേ രോഗ നിര്‍ണ്ണയം നടത്താന്‍  സാധ്യമാകുകയുള്ളൂ. ശരീരോഷ്മാവില്‍ നേരിയ വര്‍ധന,ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ് വൈറസ് രോഗ ലക്ഷണങ്ങള്‍.

വേഗത്തില്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പടരാന്‍ സാധ്യതയുള്ള വൈറസ് ആണെങ്കിലും മനുഷ്യ ജീവന് ഭീഷണിയല്ലാത്ത ഒരു തരം വൈറസ് ആണ് നോറോ വൈറസ് എന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

 

പ്രധാന വാർത്തകൾ
Top