21 September Friday

കേരളമുള്‍പ്പെടെ നിപ വൈറസ് ബാധിത സ്ഥലങ്ങളിലേക്ക് യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് കുവൈറ്റ്

വെബ് ഡെസ്‌ക്‌Updated: Saturday May 26, 2018

കുവൈറ്റ് സിറ്റി > കേരളമുള്‍പ്പെടെ നിപ വൈറസ് ബാധിത സ്ഥലങ്ങളിലേക്ക് യാത്ര ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്മാരോട് കുവൈറ്റ് ആവശ്യപ്പെട്ടു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളായ കേരളം, ഗോവ, മഹാരാഷ്ട്ര എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് പൗരന്മാരോട് ഇന്ത്യയിലെ കുവൈറ്റ് എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിലുള്ള സാഹചര്യത്തില്‍ രോഗം നിയന്ത്രണവിധേയമാകുന്നത് വരെ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്നും എംബസി ആവശ്യപ്പെട്ടു. എന്നാല്‍ മറ്റൊരു വാര്‍ത്തയില്‍ കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലേക്കും രോഗം പടര്‍ന്നതായി കുവൈറ്റ് നാഷണല്‍ ന്യൂസ് ഏജന്‍സി കുന (KUNA)വ്യക്തമാക്കി. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top