16 November Friday

നവോദയ ബ്രിസ്‌ബണിന്റെ പ്രവർത്തനത്തിന് ആവേശോജ്വലമായ തുടക്കം

എബി പൊയ്‌ക്കാട്ടിൽUpdated: Thursday May 31, 2018

ബ്രിസ്‌ബേൻ> നവോദയ ബ്രിസ്‌ബണിന്റെ പ്രവർത്തനത്തിന്   തുടക്കമായി. ബ്രിസ്‌ബേൻ അക്കേഷ്യ റിഡ്ജ് സ്റ്റേറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ 27 ന്‌ മുൻ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പ് മന്ത്രിയും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവുമായ എം  എ ബേബി  ഉദ്‌ഘാടനം ചെയ്തു .

 നവോദയ ബ്രിസ്‌ബേൻ പ്രസിഡന്റ്‌ റിജേഷ് കെ വി അധ്യക്ഷനായി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഓസ്ട്രേലിയ സെൻട്രൽ കമ്മിറ്റി മെമ്പർ അലക്‌സാണ്ടർ ഡെൻടൺ ആശംസകൾ അർപ്പിച്ചു .അശ്വമേധം ഫെയിം ഗ്രാൻഡ്മാസ്റ്റർ ജി എസ് പ്രദീപും  പ്രോഗ്രാം അവതാരകനും മാധ്യമ പ്രവർത്തകനുമായ സന്തോഷ് പാലിയും സംബന്ധിച്ചു .

കൈരളി ടിവിയുടെ ആഭിമുഖ്യത്തിൽ അശ്വമേധം പരിപാടി നടത്തി. സെക്രട്ടറി മഹേഷ്, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ  സജീവ്, ജഗജീവ്, ട്രഷറർ അഫ്ദൽ എന്നിവർ സംസാരിച്ചു.
 

പ്രധാന വാർത്തകൾ
Top