Top
23
Tuesday, January 2018
About UsE-Paper

കെഫാക് അന്തര്‍ജില്ലാ മത്സരങ്ങള്‍ : കാസര്‍ഗോഡ് , കോഴിക്കോട്, തൃശൂര്‍ ജില്ലാ ടീമുകള്‍ക്ക് ജയം

Saturday Dec 30, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി > കെഫാക് അന്തര്‍ ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലെ  കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍  കാസര്‍ഗോഡ് ,കോഴിക്കോട്  , തൃശൂര്‍ ജില്ലാ ടീമുകള്‍  വിജയിച്ചപ്പോള്‍ മലപ്പുറവും  തിരുവനന്തപുരവും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു . ആദ്യ മത്സരത്തില്‍  തൃശൂര്‍ പാലക്കാടിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി തൃശൂരിന് വേണ്ടി കിഷോര്‍ വേണ്ടി ഇരട്ട ഗോള്‍ നേടി.

രണ്ടാം മത്സരത്തില്‍  കാസര്‍ഗോഡ് ശക്തരായ എറണാകുളത്തെ ഒരു ഗോളിന് പരാജയപ്പെടുത്തി. രാജേഷാണ് കാസര്‍ഗോഡിന്റെ വിജയഗോള്‍നേടിയത് . തുടര്‍ന്ന് നടന്ന  മത്സരത്തില്‍  മലപ്പുറവും   തിരുവനന്തപുരവും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു . അവസാനമത്സരത്തില്‍  കോഴിക്കോട് എതിരില്ലാത്ത  രണ്ടു ഗോളുകള്‍ക്ക് വയനാടിനെ  പരാജയപ്പെടുത്തി  കോഴിക്കോടിന്  വേണ്ടി ഷാമിലും , ജാരിസുമാണ് ഗോള്‍നേടിയത്.  മാന്‍ ഓഫ് ദി മാച്ചായി  കിഷോര്‍ ( തൃശൂര്‍ ) ബിജു (തിരുവനന്തപുരം ) ജാരിസ് (കോഴിക്കോട് ) എന്നിവരെയും തിരഞ്ഞെടുത്തു.

തുടര്‍ച്ചയായ അവധി ദിവസങ്ങളെ  തുടര്‍ന്ന്  തിങ്ങി നിറഞ്ഞ ഗാലറിക്ക് മുന്നില്‍  പ്രവാസി ആസ്വാദകര്‍ക്ക്  ഫുട്‌ബോള്‍ വിരുന്നായി മാറിയ മത്സരങ്ങള്‍  വൈകിട്ട് മൂന്ന്മണിയോടെയാണ്   ആരംഭിച്ചത്. കുവൈത്തിലെ പഴയ കളിക്കാര്‍ അണിനിരന്ന  ജില്ലാ മാസ്റ്റേര്‍സ്  ലീഗില്‍  കെ.ഇ.എ  കാസര്‍ഗോഡും   എഡി.എഫ്.എ  എറണാകുളവും   കെ.ഡി.എഫ്.എ. കോഴിക്കോടും   എംഫാക്  മലപ്പുറവും   പാലക്കാടും  തിരുവനന്തപുരവും  തമ്മില്‍ നടന്ന  മത്സരങ്ങള്‍  സമനിലയില്‍ അവസാനിച്ചു. മാസ്റ്റേഴ്‌സ് ലീഗിലെ മത്സരങ്ങളില്‍  മാന്‍ ഓഫ് ഡി മാച്ചായി സാംസണ്‍ (എറണാകുളം) , ബൈജു (തിരുവനന്തപുരം ) ഉബൈദ് ( മലപ്പുറം ) എന്നിവരെയും തിരഞ്ഞെടുത്തു.