Top
24
Wednesday, January 2018
About UsE-Paper

ലോക കേരള സഭക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കല കുവൈറ്റ് ഫഹഹീല്‍ മേഖല സമ്മേളനം

Saturday Dec 30, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി >  ജനുവരിയില്‍ നടക്കുന്ന ലോക കേരള സഭക്ക് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഫഹഹീല്‍ മേഖല സമ്മേളനം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. പ്രവാസി പുനരധിവാസ പദ്ധതികളും, പ്രവാസി സഹകരണ സംഘങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ സഭ ചര്‍ച്ച ചെയ്യണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഡേവിസ് തെക്കേക്കര നഗറില്‍ (മംഗഫ്) നടന്ന സമ്മേളനം പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്റ്റര്‍ എന്‍.അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. 215 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഗോപാലകൃഷ്ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. രഹീല്‍ കെ.മോഹന്‍ദാസ്, സുദര്‍ശനന്‍ കളത്തില്‍, പ്രജീഷ രഘുനാഥ് എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തില്‍ മേഖലാ സെക്രട്ടറി ജിജൊ ഡൊമിനിക് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാര്‍ സംഘടനാ റിപ്പോര്‍ട്ടും, കല കുവൈറ്റ് ട്രഷറര്‍ രമേഷ് കണ്ണപുരം കഴിഞ്ഞ ഒരു വര്‍ഷത്തെ സാമ്പത്തിക റിപ്പോര്‍ട്ടിന്റെ സംഗ്രഹവും അവതരിപ്പിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കും മറുപടികള്‍ക്കും ശേഷം സമ്മേളനം റിപ്പോര്‍ട്ട് അംഗീകരിച്ചു. ചര്‍ച്ചകള്‍ക്ക് കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ.സജി, മേഖല സെക്രട്ടറി ജിജൊ ഡൊമിനിക് എന്നിവര്‍ മറുപടി നല്‍കി.

വരുന്ന ഒരു വര്‍ഷം ഫഹഹീല്‍ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 11 അംഗ മേഖല എക്‌സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു. മേഖല കമ്മിറ്റി ആദ്യ യോഗം ചേര്‍ന്ന് മേഖല പ്രസിഡന്റായി അനൂപ് മങ്ങാട്, മേഖല സെക്രട്ടറിയായി രവീന്ദ്രന്‍ പിള്ള എന്നിവരെ  തിരഞ്ഞെടുത്തു. ജനുവരി 19 ന് നടക്കുന്ന കല കുവൈറ്റിന്റെ 39 മത് വാര്‍ഷിക സമ്മേളന പ്രതിനിധികളായ് 95 പേരെ സമ്മേളനം തിരഞ്ഞെടുത്തു. മേഖലയിലെ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണു സമ്മേളന നടപടികള്‍ ആരംഭിച്ചത്.

കല കുവൈറ്റ് വൈസ് പ്രസിഡന്റ് നിസാര്‍, ജോ:സെക്രട്ടറി പ്രസീത് കരുണാകരന്‍, മീഡിയ സെക്രട്ടറി ജിതിന്‍ പ്രകാശ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.വി.ജയന്‍, ആസഫ്, രംഗന്‍, ശുഭ ഷൈന്‍ എന്നിവര്‍ സമ്മേളനത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു.

അനൂപ് മങ്ങാട്, സലീല്‍ ഉസ്മാന്‍, ജയചന്ദ്രന്‍(രജിസ്‌ട്രേഷന്‍), സജീവ് അബ്രഹാം, ബിജു കെ.മത്തായി, ജയകുമാര്‍ (മിനുട്ട്‌സ്), തോമസ് അബ്രഹാം, ശാര്‍ങധരന്‍, കവിത അനൂപ് (ക്രഡന്‍ഷ്യല്‍), രജീഷ് സി.നായര്‍, ഷാജു വി.ഹനീഫ്, സന്തോഷ് കുമാര്‍(പ്രമേയം), ഷാജി ഡനിയല്‍ (ഭക്ഷണം) എന്നിവരുടെ നേത്രുത്വത്തില്‍ വിവിധ സബ്കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ടി.ആര്‍.സുധാകരന്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് പുതിയ മേഖലാ സെക്രട്ടറി രവീന്ദ്രന്‍ പിള്ള നന്ദി രേഖപ്പെടുത്തി.



 

Related News

കൂടുതൽ വാർത്തകൾ »