14 November Wednesday

കല കുവൈറ്റ് മാപ്പിളപ്പാട്ട് മല്‍സരം സംഘടിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 29, 2018

കുവൈറ്റ് സിറ്റി> 40ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് മാപ്പിളപ്പാട്ട് മല്‍സരം സംഘടിപ്പിക്കുന്നു. 2018 ജൂണ്‍ 22, വെള്ളിയാഴ്ച്ച വൈകീട്ട് 3 മണി മുതല്‍ അബ്ബാസിയ ഓര്‍മ്മ പ്ളാസ ഓഡിറ്റോറിയത്തില്‍ വെച്ചാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 18 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ക്കും, വനിതകള്‍ക്കുമാണു  മല്‍സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം മത്സരം ഉണ്ടായിരിക്കും.

താല്‍പര്യമുള്ളവര്‍ കല കുവൈറ്റ് വെബ്സൈറ്റായ ംംം.സമഹമസൌംമശ.രീാ എന്ന വെബ്സൈറ്റ് മുഖേന ജൂണ്‍ 15നു മുന്‍പായ് രെജിസ്റ്റര്‍ ചെയ്യേണ്ടതാണു. മല്‍സരത്തിന്റെ നിയമാവലി വെബ്സൈറ്റില്‍ ലഭ്യമാണു. വിശദ വിവരങ്ങള്‍ക്ക്  97910261, 97262978, 50995396, 50292779 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top