22 November Thursday

സൈനികര്‍ക്ക് റമദാന്‍ ആശംസ നേര്‍ന്ന്‍ കുവൈറ്റ്‌ അമീര്‍

വെബ് ഡെസ്‌ക്‌Updated: Saturday May 26, 2018

കുവൈറ്റ്‌ സിറ്റി> കുവൈറ്റ്‌ സൈനികര്‍ക്ക് റമദാന്‍ ആശംസ നേര്‍ന്ന്‍ കുവൈറ്റ്‌ അമീര്‍ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. സൈനിക ഒഫീസേര്സ് ക്ലബില്‍ നേരിട്ടെത്തിയാണ് അമീര്‍ സൈനികര്‍ക്ക് റമദാന്‍ ആശംസ കൈമാറിയത്. കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് നാസർ സബാഹ് അൽ അഹമ്മദ് അൽ സബാഹ്, നാഷനൽ ഗാർഡ് ഡപ്യൂട്ടി പ്രസിഡന്റ് ഷെയ്ഖ് മിഷാൽ അഹമ്മദ് അൽ സബാഹും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അമീറിനെ അനുഗമിച്ചു

രാജ്യത്തിന്‍റെ സമാധാനവും സുരക്ഷയും കാത്തു സൂക്ഷിക്കുന്നതില്‍ സൈനികര്‍ കാണിക്കുന്ന ജാഗ്രതക്ക് രാജ്യവും ജനങ്ങളും സൈന്യത്തോട് കടപ്പെട്ടവരാണെന്ന് അമീര്‍ പറഞ്ഞു. രാജ്യത്തിന്‍റെ അതിര്‍ത്തി കാക്കുന്ന സൈനികരുടെ സേവനം വിലമതിക്കാനാക്കതാണെന്നും, അതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൌദിഅറേബ്യയുടെ സൈനികരുമായി ചേര്‍ന്ന് സേവന പ്രവര്‍ത്തനം നടത്തുന്ന കുവൈറ്റ്‌ സൈനികരെ അനുമോദിക്കാനും അമീര്‍ മറന്നില്ല.

പ്രധാന വാർത്തകൾ
Top