21 September Friday

മലയാളം മിഷന്‍ പദ്ധതി : മന്ത്രി എ കെ ബാലന്‍ 27ന് ദുബായ് സന്ദര്‍ശിക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2017

തിരുവനന്തപുരം > സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്‍ നടപ്പാക്കുന്ന ഭാഷാ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനു മന്ത്രി  എ. കെ ബാലന്റെ നേതൃത്വത്തിലുള്ള സംഘം ദുബായ് സന്ദര്‍ശിക്കുന്നു.

സെപ്റ്റംബര്‍ 27 ന് വൈകീട്ട് 7 മണിക്ക് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി പങ്കെടുക്കും.  കോണ്‍സുലേറ്റ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പ്രവാസികള്‍ക്ക് പങ്കുവെക്കാവുന്നതാണ്.

സാംസ്കാരിക വകുപ്പ് മന്ത്രിക്കു പുറമേ, സംസ്ഥാന സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്,  മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്, മന്ത്രിയുടെ പ്രെെവറ്റ് സെക്രട്ടറി അഡ്വ.സി.പി. പ്രമോദ് എന്നിവര്‍ ഈ സംഘത്തില്‍ ഉണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ക്ക് കെ. എല്‍. ഗോപിയെ 0558867958/ chinthadubai1@gmail.com ബന്ധപ്പെടാവുന്നതാണ്.

പ്രധാന വാർത്തകൾ
Top