14 November Wednesday

പന്തിലെ കൃത്രിമം: ഓസിസ് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും വൈസ് ക്യാപ്റ്റൻ വാർണറും രാജിവെച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 25, 2018

കേപ്‌ടൗൺ > ദ​ക്ഷി​ണാ​ഫ്രി​ക്ക ആസ്‌ത്രേലിയ മൂ​ന്നാം ടെസ്റ്റിനിടെ പന്തിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും രാജിവെച്ചു.

നേരത്തെ ക്യാപ്ടനെ പുറത്താക്കണമെന്ന് ആസ്‌ത്രേലിയൻ സർക്കാർ ക്രിക്കറ്റ് ഓസ്‌ത്രലിയയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടെയും രാജി.  ടിം പെയ്ൻ പുതിയ ക്യാപ്റ്റനാവും.

രാജ്യത്തിന് അവമതിപ്പ് ഉണ്ടാക്കിയ സംഭവം അംഗീകരിക്കാനാവില്ലെന്ന്  ദേശീയ കായിക കമ്മീഷനും  വ്യക്തമായതോടെ സ്മിത്ത് തെറിക്കുമെന്നു ഉറപ്പായിരുന്നു.

ആസ്‌ത്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുള്ളടക്കം സ്മിത്തിനും ഓസിസ് ടീമിനുമെതിരെ രംഗത്തു വന്നിരുന്നു. രാജ്യത്തെ ലോകത്തിനു മുന്നിൽ ടീം നാണംകെടുത്തിയെന്നു വിലയിരുത്തിയ സർക്കാർ ഉടൻ സ്മിത്തിനെതിരെ നടപടിയെടുക്കാൻ ക്രിക്കറ്റ് ഓസ്‌ത്രേലിയയോട് നിർദ്ദേശിച്ചിരുന്നു.

സംഭവത്തിൽ മാച്ച് റഫറിയുടെ അന്വേഷണ റിപ്പോർട്ടിന് ശേഷം തുടർ നടപടി ഉണ്ടാകും. ആസ്ത്രേലിയൻ ടീമിനെ ഐ സി സി വിലക്കാനും സാധ്യതയുള്ളതായി ക്രിക്കറ്റ് നിരീക്ഷകർ വിലക്കിരുത്തി

 

പ്രധാന വാർത്തകൾ
Top