21 September Friday

ജിദ്ദ നവോദയ മദീന ഏരിയപുതിയ യൂണിറ്റ് രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 24, 2018

ജിദ്ദ > നവോദയ ജിദ്ദ മദീന ഏരിയയുടെ കീഴില്‍ അഗുല്‍ യൂണിറ്റ് നിലവില്‍ വന്നു. മദീന ഏരിയ പ്രസിഡന്റ്  ഗഫൂര്‍ മങ്കടയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് സെക്രട്ടറിയായി അഷ്‌റഫ് ജാസിനെയും പ്രസിഡണ്ടായി കുബൈബ് ചെമ്മാടിനെയും തെരഞ്ഞെടുത്തു. ഹൈദര്‍ വളപുരം ആണ് ട്രഷറര്‍. 

പുതിയ കമ്മറ്റിക്കു കീഴിലുള്ള മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം അഷ്‌റഫ് ജാസ്‌നു നല്‍കി ബഷീര്‍ വാഴക്കാട് നിര്‍വഹിച്ചു.
മദീന നവോദയാ ഏരിയ സെക്രട്ടറി അന്‍സാര്‍ അരിമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി സലാം കല്ലായി, നിസാര്‍ കരുനാഗപ്പള്ളി  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മദീനയിലെ സാധാരണ പ്രവാസികള്‍ക്ക് ഏറെ ഉപകാര പ്രദമായ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നിയമ വ്യവസ്ഥ ക്ക് ഉള്ളില്‍ നിന്നു കൊണ്ട് സംഘടിപ്പിക്കുമെന്ന്  പുതിയ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു ഭാരവാഹികള്‍ കുബൈബ് ചെമ്മാട് പ്രസിഡന്റ്, നസീബ് പൂങ്ങോട്, സൈതലവി (വൈ: പ്രസിഡന്റ്) അഷ്‌റഫ് ജാസ് മൂള്ള്യാ കുര്‍ശ്ശി (സെക്രട്ടറി) ഷംസു കടുങ്ങല്ലൂര്‍, മുഹമ്മദ് റാഫി (ജോ: സെക്രട്ടറി) ഹൈദര്‍ വളപുരം (ട്രഷറര്‍), ജാഫര്‍ വെളിമുക്ക്(കലാകായികം) ഹാരിസ് പേരാമ്പ്ര (ജീവകാരുണ്യം) അബ്ദുല്‍ ഖാദര്‍ കുമ്പള , മുനവ്വിര്‍ അരീക്കോട് , മുഹമ്മദ്, കെ , അബ്ദുല്‍ ലതീഫ് പൊന്നാനി , നിസാര്‍(എക്‌സിക്യൂട്ടീവ് അംഗം എന്നിവരെയും തിരഞ്ഞെടുത്തു്



 

പ്രധാന വാർത്തകൾ
Top