16 November Friday

കുവൈറ്റിലെ പ്രവാസികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന

വെബ് ഡെസ്‌ക്‌Updated: Wednesday May 23, 2018

കുവൈറ്റ്‌ സിറ്റി>കുവൈറ്റിലെ പ്രവാസികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കിലാണ് ഈ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. 2016 മുതല്‍ 2017 അവസാനം വരെയുള്ള കണക്കെടുപ്പിലാണ് ഈ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.

 1,610,575 പ്രവാസികളാണ് 2016 ല്‍ രാജ്യത്ത് ഉണ്ടായിരുന്നുവെങ്കില്‍ 2017 അവസാനമാകുമ്പോഴെക്ക് 1,668,725 എന്നതിലേക്ക് വര്‍ദ്ധിക്കുകയായിരുന്നു. ഇതനുസരിച്ച്  58,150 പേരാണ് ഒരു വര്‍ഷകൊണ്ട് രാജ്യത്ത് പുതുതായി എത്തിച്ചേര്‍ന്നത്. കുവൈറ്റിലെ മൊത്തം തൊഴില്‍ ശേഷിയുടെ 81 ശതമാനമായിരുന്നു 2016 ല്‍ പ്രവാസികളുടെ കണക്കെങ്കില്‍  2017 ല്‍ അത് 82 ശതമാനമായി വര്‍ദ്ധിക്കുകയും ചെയ്തെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ കഴിഞ്ഞ മൂന്നു മാസംകൊണ്ട് ഈ തോത് കുറഞ്ഞുവരുന്നതായും സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ ഓഫ് ലേബർ മാർക്കറ്റ് ഇൻഫർമേഷൻ സിസ്റ്റത്തെ ഉദ്ധരിച്ച് വാര്‍ത്തയില്‍ പറയുന്നുണ്ട്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top