21 October Sunday

ദുരിതാശ്വാസ നിധിയിലേക്ക്‌ ജിദ്ദ നവോദയ തുക നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Sep 22, 2018

നവോദയ മക്ക ഏരിയ ട്രഷറർ ബഷീർ നിലമ്പൂർ ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി വി ക്കെ റൗഫിന് തുക കൈമാറുന്നു.

ജിദ്ദ>കേരളത്തിന്റെ പുനരധിവാസത്തിനു വേണ്ടിയുള്ള  ദുരിതാശ്വാസ നിധിയിലേക്ക് ജിദ്ദ നവോദയ മക്ക ഏരിയാ കമ്മറ്റി സമാഹരിച്ച തുക നവോദയ മക്ക ഏരിയ ട്രഷറർ ബഷീർ നിലമ്പൂർ ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി വി കെ റൗഫിന് കൈമാറി.

ചടങ്ങിൽ ജനറൽ സിക്രട്ടറി ശ്രീകുമാർ മാവേലിക്കര ,കേന്ദ്രരക്ഷാധികാരി സമിതി അംഗങ്ങളായ  സി എം അബ്ദുറഹിമാൻ പാണ്ടിക്കാട്,  സുരേഷ് പാപ്പിനിശ്ശേരി, മക്ക ഏരിയാ രക്ഷാധികാരി ശിഹാബുദ്ദീൻ കോഴിക്കോട്, മുഹമ്മദ് മേലാറ്റൂർ, ഷബീർ മേൽമുറി എന്നിവരും പങ്കെടുത്തു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top