20 November Tuesday

ഒന്‍പതാമത് കേളി ഫുട്‌ബോള്‍ ലോഗോ ക്ഷണിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

റിയാദ്  > പ്രവാസികള്‍ക്കിടയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ഉത്സവമായ കേളി ഫുട്ബോള്‍ ടൂര്‍ണമെന്റിന് 2018  സെപ്റ്റംബര്‍ രണ്ടാം വാരം തുടക്കം കുറിക്കുന്നു. റിയാദിലെയും പരിസര പ്രദേശങ്ങളിലെയും പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന ഒന്‍പതാമത് കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2018 ന്  അനുയോജ്യമായ ലോഗോ കണ്ടെത്തുന്നതിന് എന്‍ട്രികള്‍ (ലോഗോ ഡിസൈനുകള്‍) ക്ഷണിക്കുന്നു.

എന്‍ട്രികള്‍ 2018 ആഗസ്റ്റ് 3ന് മുന്‍പായി 9thkft2018@gmail.com  എന്ന  ഇമെയില്‍ വിലാസത്തില്‍ അയക്കുക. PNG/PDF/വെക്ടര്‍ ഫോര്‍മാറ്റ് ഹൈറെസല്യൂഷന്‍ കളര്‍ ഡിസൈനുകളാണ് അയക്കേണ്ടത്. സൃഷ്ടികള്‍ സ്വന്തവും ഡിജിറ്റലും  ആയിരിക്കണം . പകര്‍പ്പുകളോ ,മുന്‍പ് ഉപയോഗിച്ചിട്ടുള്ളവയോ ആകാന്‍ പാടില്ല . തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഡിസൈന് പ്രശസ്തി പത്രവും ആകര്‍ഷകമായ സമ്മാനവും നല്‍കുന്നതാണെന്ന് സംഘാടക സമിതി ചെയര്‍മാന്‍ റഷീദ് മേലേതില്‍ , കണ്‍വീനര്‍ നൗഷാദ് കോര്‍മത് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സിജിന്‍ കൂവള്ളൂര്‍ (0558431558), നൗഷാദ് കോര്‍മത്ത് (0540968445) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് .

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top