15 October Monday

ലുലു ഹൈപറില്‍ പിനോയ് ഫിയസ്റ്റാ2018 ന് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Friday Sep 21, 2018

കുവൈറ്റ് സിറ്റി > ജി.സി.സി യിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശ്രുഖലലായ ലുലു ഹൈപ്പറിന്റെ പിനോയ് ഫിയസ്റ്റാ2018 ന് കുവൈറ്റില്‍ തുടക്കമായി. സെപ്റ്റംബര്‍ 29 വരെ നീണ്ടുനില്‍ക്കുന്ന ഫിലിപ്പിന്‍സ് ഉല്‍പ്പന്നങ്ങളുടെ പ്രത്യേക വില്പനയും പ്രദര്‍ശനവുമാണ് പിനോയ് ഫിയസ്റ്റാ2018 ന്റെ ഭാഗമായി നടക്കുന്നത്.

ലുലു ഹൈപ്പറിന്റെ സാല്‍മിയ ഔട്ട്ലെറ്റില്‍ നടന്ന ഫിയസ്റ്റ കുവൈറ്റിലെ ഫിലിപ്പൈന്‍സ് എംബസി വൈസ് കൌണ്‍സിലര്‍  ചാള്‍സണ് സി. ഹെര്‍മൊസറ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് മനജ്‌മെന്റ്‌റ് പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ ഫിലിപ്പിന്‍സിലെ തനത് കലാ രൂപങ്ങളുടെ അവതരണവും നടന്നു.

 


പ്രധാന വാർത്തകൾ
Top