20 November Tuesday

കണ്ണൂർ സ്വദേശി കുവൈറ്റിൽ വാഹനമിടിച്ച്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

കുവൈറ്റ്‌ സിറ്റി > മലയാളി യുവാവ് സാല്‍മിയയില്‍ അപകടത്തില്‍ മരിച്ചു. കണ്ണൂർ കടന്‍കോഡ് പൊട്ടന്‍തവിട അബൂബക്കര്‍ (38) ആണ് മരിച്ചത്. സാല്‍മിയ മൈദാന്‍ ഹാവല്ലിയില്‍ വച്ച് വാഹനം ഇടിച്ചാണ് അപകടം എന്നാണ്  വിവരം.

ഭാര്യയും രണ്ടു മക്കളുമുണ്ട്‌. മൈദാൻ ഹവാലിയിൽ ഒരു റെസ്റ്റോറന്റിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതുദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള ഒരുക്കങ്ങൾ കെ എംസിസി ഹെല്പ് ഡെസ്ക്കിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top