13 November Tuesday

വടകര സ്വദേശി കുവൈറ്റിൽ കുഴഞ്ഞു വീണ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 20, 2018
കുവൈറ്റ്‌ സിറ്റി > വടകര  സ്വദേശി കുവൈത്തിൽ  കുഴഞ്ഞു വീണ് മരിച്ചു. തണ്ടാൻ കണ്ടിയിൽ   അബ്ദുല്ലയുടെ  മകന്‍ നാസർ വാഴയിൽ  (48) ആണ് മരിച്ചത്  .കഴിഞ്ഞ ദിവസമാണ്  പിതാവ്   അബ്ദുല്ല വടകരയിൽ  മരണപ്പെട്ടത്. താൽക്കാലിക താമസ രേഖയിലായതിനാൽ പിതാവിന്റെ സംസ്‌കാര ചടങ്ങിൽ അദ്ദേഹത്തിന് പങ്കെടുക്കുവാൻ  സാധിച്ചിരുന്നില്ല. രാവിലെ റോഡിൽ  കുഴഞ്ഞു വീണതിനെ  തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. 
 
മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ : നൂരിയ , മക്കൾ : നാദിറ ( ബിരുദ വിദ്യാർത്ഥിനി ) , നാദിർ, നൂറിയ ശുക്ര എന്നീവർ മക്കളാണ്. മാതാവ്: വാഴയിൽ സൈനബ
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top