Top
20
Monday, November 2017
About UsE-Paper

ചികിത്സാ നിരക്ക് വര്‍ദ്ധനവ് കുറയ്ക്കണമെന്ന് കുവൈറ്റ് ഹ്യൂമന്‍ റൈറ്റ് സൊസൈറ്റി

Thursday Oct 19, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി  >  കുവൈറ്റില്‍ ഈ മാസം ഒന്ന് മുതല്‍ വര്‍ദ്ധിപ്പിച്ച വിദേശികള്‍ക്കായുള്ള ചികിസാഫീസ് വര്‍ദ്ധനവ് പുന പരിശോധിക്കണമെന്ന് മനുഷ്യാവകാശസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. താഴ്ന്ന വരുമാനക്കാരായ നിരവധി പേരാണ് വര്‍ദ്ധനവിന്റെ ഭാഗമായി ആശുപത്രികളില്‍ കൃത്യമായ ചികിത്സ കിട്ടാതെ പോകുന്നത്. ഇത് അന്താരാഷ്ട്ര സമൂഹത്തില്‍ രാജ്യത്തിന്റെ സല്‍പേരിനു കളങ്കമുണ്ടാക്കും.

മതിയായ തോതിലുള്ള പഠനം നടത്താതെയാണ് ചികിത്സാ ഫീസ് വര്‍ദ്ധനവ് നടപ്പാക്കിയതെന്നും മനുഷ്യാവകാശസമിതി കുറ്റപ്പെടുത്തി. ഫീസ് വര്‍ദ്ധനവിന് ശേഷം രാജ്യത്തെ ആശുപത്രികളില്‍ നിന്നും മുപ്പത് ശതമാനത്തിലധികം രോഗികളുടെ കുറവുണ്ടായി എന്നുള്ളത്, കുറഞ്ഞ വരുമാനക്കാരായ രോഗികള്‍ക്ക് മതിയായ ചികിത്സ കിട്ടിയില്ല എന്നതാണ് സൂചിപ്പിക്കുന്നതെന്നും കുവൈറ്റ് ഹ്യൂമന്‍ റൈറ്റ് സൊസൈറ്റി പറഞ്ഞു.