21 September Friday

നവോദയ സെക്കന്റ് സനയ്യ അഭിമന്യു അനുസ്‌മരണം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

സനയ്യ > കേരളത്തെ കണ്ണീരിലാഴ്ത്തിയ അഭിമന്യുവിന്റെ കൊലപാതകത്തില്‍ നവോദയ  സെക്കന്റ് സനയ്യ ഏരിയ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ''വര്‍ഗ്ഗീയത തുലയട്ടെ'' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

ഏരിയ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഷാജി മാധവിന്റെ  അധ്യക്ഷതയില്‍ കൂടിയ യോഗം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രസന്നന്‍ പന്തളം ഉദ്ഘാടനം ചെയ്തു, തുടര്‍ന്ന് ഏരിയയിലെ നേതാക്കളും പ്രവര്‍ത്തകരും അഭ്യുമന്യുവിന്റെ  കൊലപാതകത്തിലും കേരളത്തിലെ ന്യൂനപക്ഷ ഭൂരിപക്ഷ മതതീവ്രവാദത്തിന്റെ  അപകടങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ പങ്കു വെച്ചു. ഏരിയ സെക്രട്ടറി ഗോപകുമാര്‍ സ്വാഗതവും ഏരിയ പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.
 

പ്രധാന വാർത്തകൾ
Top