20 November Tuesday

ബഹ്‌റൈനിൽ രക്തദാന ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 19, 2018

മനാമ> ഇന്ത്യൻ ബ്ലഡ് ഡോണേഴ്സ് ബഹ്‌റൈൻ ചാപ്റ്റർ ബഹ്‌റൈൻ ലാൽ കെയേഴ്‌സുമായി ചേർന്ന് ബി ഡി എഫ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ആയ അമ്പതോളം പേർ രക്തം ദാനം ചെയ്തു. ഇന്ത്യൻ ബ്ലഡ് ഡോണേഴ്സ് കോ ഓർഡിനേറ്റർ അമൽദേവ് ഒ കെ , ലാൽ കെയെർസ് ഭാരവാഹികളായ ജഗത് കൃഷ്ണകുമാർ, എഫ് എം ഫൈസൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ബഹ്‌റൈൻ പ്രതിഭ അംഗം ജാബിർ, എം എം ടീം മീഡിയ കണ്‍വീനര്‍ സുഭാഷ് തോമസ്‌ ക്യാമ്പ്  സന്ദർശിച്ചു. ഇന്ത്യൻ ബ്ലഡ് ഡോണേഴ്സ്  ഗ്ലോബൽ പ്രതിനിധികൾ ആയ എം. എസ് . കോയിപ്ര (യു എ ഇ), ഷാജി വെട്ടുകാട്ടിൽ (ഖത്തർ), സജി സ്നേഹതീരം (സൗദി) ,മേവ സിംഗ് (രാജസ്ഥാൻ ), സാഗർ പണ്ഡിറ്റ് (ഡൽഹി ) എന്നിവർ ഫോണിലൂടെ ആശംസകൾ നേർന്നു . തുടർന്നും ബഹ്‌റൈനിലെ മറ്റു സംഘടനകളുമായി ചേർന്ന് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ ബ്ലഡ് ഡോണേഴ്സ് കോ ഓർഡിനേറ്റേഴ്‌സ് അറിയിച്ചു.
 

പ്രധാന വാർത്തകൾ
Top