Top
25
Sunday, June 2017
About UsE-Paper

കേളി സുലൈ ഏരിയ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

Sunday Jun 18, 2017
വെബ് ഡെസ്‌ക്‌

റിയാദ് > കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.  ബഹുജന പങ്കാളിത്തവും സംഘടനാ മികവുംകൊണ്ട് ശ്രദ്ധേയമായ കേളി സുലൈ ഏരിയ കമ്മിറ്റിയുടെ മൂന്നാമത് സമൂഹ നോമ്പുതുറയില്‍ മലയാളികളെ കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും മറ്റു വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പടെ സമൂഹത്തിലെ നാനാ തുറകളിലുള്ളവര്‍ പങ്കെടുത്തു. 

സുലൈ ലേബര്‍ ക്യാമ്പിലെ തൊഴിലാളികളും, കേളി അംഗങ്ങളും കേളി കുടുംബവേദി പ്രവര്‍ത്തകരുമടക്കം ആയിരത്തില്‍പരം ആളുകള്‍ പങ്കെടുത്ത സമൂഹ നോമ്പുതുറക്ക് ജാഫര്‍ അരീക്കോട്, അര്‍ഷീദ് കണ്ണുര്‍, ഷറഫ് ബാബ്ത്തൈന്‍, ലത്തീഫ്, ഫക്രുദ്ദീന്‍ മമ്പാട്, കാഹിം ചേളാരി, ഇസ്ഹാക്ക്, അനിരുദ്ധന്‍, വിനോദ,് ജോര്‍ജ്ജ്, പ്രശാന്ത്, ബിജു, ബാലകൃഷ്ണന്‍, നബീല കാഹിം, സീബ അനിരുദ്ധന്‍, ആയിഷ ഷറഫ് എന്നിവര്‍ നേതൃത്വം നല്‍കി.

സോണ ജുവല്ലറി, ഉസ്താദ് ഹോട്ടല്‍ എന്നിവരും സമൂഹ നോമ്പുതുറയുമായി സഹകരിച്ചിരുന്നു. സുലൈ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമൂഹ നോമ്പുതുറയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും സുലൈ ഏരിയ കമ്മിറ്റിക്കുവേണ്ടി ആക്ടിംഗ് സെക്രട്ടറി ഷറഫ് ബാബ്തൈന്‍ നന്ദി അറിയിച്ചു.