Top
27
Saturday, May 2017
About UsE-Paper

കേളി ബത്ത ഏരിയ വിമാനടിക്കറ്റ് നല്‍കി

Thursday May 18, 2017
വെബ് ഡെസ്‌ക്‌

റിയാദ് >  കോഴിക്കോട് രാമനാട്ടുകര സ്വദേശി നാരായണകുട്ടിക്ക് കേളി ബത്ത ഏരിയ കമ്മിറ്റി നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നല്‍കി. കഴിഞ്ഞ മൂന്ന് മാസം മുന്‍പ് മാത്രമാണ് നാരായണകുട്ടി റിയാദിലെത്തിയത്.  ബത്ത ഊദ് മേഖലയില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്തുവരുന്നതിനിടയില്‍ രോഗബാധിതനായി ശസ്ത്രക്രിയ നടത്തേണ്ടിവരുകയും തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ തൊഴിലുടമ എക്സിറ്റ് അടിച്ച് പാസ്പോര്‍ട്ട് തിരിച്ചേല്‍പ്പിക്കുകയുമായിരുന്നു.

 
സ്വന്തം ചിലവില്‍ ടിക്കറ്റെടുത്തു നാട്ടിലേക്ക് തിരിച്ചു പോകാനാണ് തൊഴിലുടമ നിര്‍ദ്ദേശിച്ചത്.  സ്വന്തമായി ടിക്കറ്റെടുത്തു പോകാനാവാത്ത അവസ്ഥയില്‍ കഴിഞ്ഞിരുന്ന നാരായണന്‍കുട്ടിയുടെ വിവരം കേളി ബത്ത ഏരിയ കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെടുകയും ബത്ത ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാരായണകുട്ടിക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റസംഘടിപ്പിച്ചു നല്‍കുകയായിരുന്നു.