Top
27
Saturday, May 2017
About UsE-Paper

എസ്എംസിഎ കുവൈറ്റ് 22ാം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു

Thursday May 18, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് > സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ എസ്എംസിഎ കുവൈറ്റ്  22ാമത് വാര്‍ഷിക പൊതുയോഗം നടന്നു. വെള്ളിയാഴ്ച ഫഹാഹീല്‍ എസ് എം സി എ  ഓഫീസിലായിരുന്നു യോഗം.

പ്രസിഡന്റ് ബെന്നി പെരികിലത്ത് എസ്.എം.സി.എ യുടെ പതാക ഉയര്‍ത്തി പൊതുയോഗത്തില്‍ അധ്യക്ഷനായി.  ജനറല്‍ സെക്രട്ടറി ഡെന്നി കാഞ്ഞൂപറമ്പില്‍ അംഗങ്ങളെ സ്വാഗതം ചെയ്യുകയും 201617 പ്രവര്‍ത്തന വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.. ട്രഷറര്‍ മോന്‍സ് ജോസഫ് കല്ലുകളം പ്രവര്‍ത്തന വര്‍ഷത്തിലെ ധനകാര്യ റിപ്പോര്‍ട്ടും വരവു ചിലവുകളും അവതരിപ്പിച്ച് അംഗങ്ങളുടെ അംഗീകാരം നേടി. 

പൊതുയോഗത്തിന് ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഷാജു പോള്‍ കോന്നക്കലും ഏരിയാ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളായ തോമസ് വേഴാമ്പശ്ശേരി അബ്ബാസിയ, ജോര്‍ജ്ജ് പാറുക്കണ്ണില്‍ ഫര്‍വാനിയ, സാലു ചിറയത്ത് ഫഹാഹീല്‍, അനീഷ് തെങ്ങുംപിള്ളി സാല്‍മിയ എന്നിവര്‍ചേര്‍ന്ന് 23ാമത് സെന്റ്രല്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്തി.

23ാം സെന്റ്രല്‍ മാനേജിംഗ് കമ്മിറ്റിയിലെ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ താഴെ പറയുന്നവരാണ്.

പ്രസിഡന്റ്    ജോണ്‍സണ്‍ ദേവസ്സി നീലന്‍കാവില്‍
ജനറല്‍ സെക്രട്ടറി    ജോബി ജോസ് തോട്ടുപാട്ട്
ട്രഷറര്‍    ജോര്‍ജ്ജ് തോമസ് കാലായില്‍
വൈസ് പ്രസിഡന്റ്    പത്രോസ് ദേവസ്സി ചെങ്ങിനിയാടന്‍
ജോയിന്റ് സെക്രട്ടറി    രാജേഷ് ജോര്‍ജ്ജ് കൂത്രപ്പിള്ളി
ജോയിന്റ് ട്രഷറര്‍    സുനില്‍ തോമസ് തൊടുകയില്‍
ഓഫീസ് സെക്രട്ടറി    ആന്റണി ജെയിംസ് മേച്ചേരി
ആര്‍ട്സ് & സ്പോര്‍ട്സ് കണ്‍വീനര്‍    ഷിബു എബ്രഹാം ഇടത്തിമറ്റത്തില്‍
കള്‍ച്ചറല്‍ കണ്‍വീനര്‍    ബൈജു സെബാസ്റ്റ്യന്‍ കൂടത്തിങ്കല്‍
സോഷ്യല്‍ വെല്‍ഫെയര്‍ കണ്‍വീനര്‍    ലിജോ തോമസ് അറക്കല്‍ പുത്തന്‍ വീട്
മീഡിയ കോഓര്‍ഡിനേറ്റര്‍    വിപിന്‍ കൊട്ടുകാപ്പള്ളി.
ബാലദീപ്തി ചീഫ് കോഓര്‍ഡിനേറ്റര്‍    മഹേഷ് ജോര്‍ജ്ജ് കേളഞ്ചേരി

പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജോണ്‍സണ്‍ നീലന്‍കാവിലിന്റെ മേല്‍ നോട്ടത്തില്‍ 201718 പ്രവര്‍ത്തന വര്‍ഷത്തേക്ക് സെബാസ്റ്റ്യന്‍ ജോര്‍ജ്ജ് പുരയിടത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായും കേന്ദ്ര ഓഡിറ്ററായി റെജിമോന്‍ എടമനയും തിരഞ്ഞെടുക്കപ്പെട്ടു.