20 September Thursday

ദുരിതമേഖലയില്‍ കെഎഇ കുവൈത്തിന്റെ ഒന്നര ലക്ഷം രൂപയുടെ സഹായം

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

കുവൈറ്റ് സിറ്റി >  കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതുവേദിയയായ കാസറഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കേരളത്തിലെ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന്നായി അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച ഒന്നര ലക്ഷം  രൂപയുടെ സഹായം അടുത്ത ദിവസം  തന്നെ  കണ്ണൂര്‍,  വയനാട് , കോഴിക്കോട് , ജില്ലകളിലെ ദുരിതാശ്വസ കേന്ദ്രങ്ങളിലെ ആളു കള്‍ക്ക് അവരുടെ അടിയന്തിര ആവശ്യങ്ങള്‍ക്ക് വേണ്ടി നല്‍കുമെന്ന് കെഇഎ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

പ്രസ്തുത ജില്ലകളിലെ കളക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും സഹായം  നല്‍കുക. ഇതുമായി ബന്ധപ്പെട്ടു കെഇഎ ഭാരവാഹികള്‍ കളക്ടര്‍മാരുമായി ആശയവിനിമയം നടത്തുകയും ദുരിത ബാധിതര്‍ക്കാവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വസ്ത്രങ്ങളും എത്തിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top