11 December Tuesday

കൊച്ചിയില്‍ നടക്കുന്ന ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഓസ്‌ട്രേലിയന്‍ മലയാളി പ്രതാപന്‍ നായര്‍

എബി പൊയ്ക്കാട്ടില്‍Updated: Friday Sep 15, 2017

മെല്‍ബണ്‍ > കൊച്ചിയില്‍ നടക്കുന്ന ലോക സീനിയര്‍  ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മലയാളിയായ പ്രതാപന്‍ നായര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പങ്കെടുക്കുന്നു. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്നു ചാമ്പ്യന്‍ഷിപ്പില്‍ 35 വയസ്സിനു മുകളിലുള്ള വെറ്ററന്‍ താരങ്ങളാണ് മത്സരിക്കുന്നത്.  75 വയസ്സ് വരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍ സ്വദേശിയായ പ്രതാപന്‍ നായര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി മെല്‍ബണില്‍ ആണ് താമസിക്കുന്നത്.
 

 

പ്രധാന വാർത്തകൾ
Top